"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റിയും ബദർ അൽ സമാ പൊളിക്ലിനിക് അൽ ഖുവൈറും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അൽ ഖുവൈർ ബദർ അൽ സമ പോളിക്ലിനിക്കിൽ നടന്ന രക്തദാന ക്യാമ്പ് രാവിലെ 8 മണിക്ക് തുടങ്ങി ഉച്ചക്ക് ഒന്നരമണിക്ക് അവസാനിച്ചു. രക്തദാന ക്യാമ്പിൽ നിരവധി ആളുകൾ രക്തദാനത്തിനായി എത്തി. രക്തദാതാകൾക്കു ഒരു വർഷത്തെ സൗജന്യ വൈദ്യ പരിശോധന നടത്തുന്നതിനുള്ള കാർഡുകൾ നൽകുമെന്ന് ബദർ അൽ സമാ പോളിക്ലിനിക് അൽ ഖുവൈർ ബ്രാഞ്ച് മാനേജർ സണ്ണി ചാക്കോ അറിയിച്ചു.
രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ നാം ഓരോരുത്തരുടെയും ബാധ്യതയാണ് രക്തദാന മെന്ന് മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ പ്രസിഡന്റ് ബി എസ്സ് ഷാജഹാൻ പറഞ്ഞു, രക്തദാനത്തിനു എത്തിയ എല്ലാവർക്കും കെഎംസിസിയുടെ പേരിൽ നന്ദിയും അറിയിച്ചു. ബി എസ്സ് ഷാജഹാൻ, അബ്ദുൽ വഹീദ് മാള, ഷാഫി കോട്ടക്കൽ, കെ പി അബ്ദുൽ കരീം, പി ശിഹാബ്, കെ മുഹമ്മദ് കുഞ്ഞി, റിയാസ് വടകര, ഹബീബ് പണക്കാട്, പി എ യൂസുഫ്, തുടങ്ങിയവർ ക്യാമ്പിന് നേത്രതം നൽകി.