"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ റൂവി കെഎംസിസി മൂന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ന് വെള്ളിയാഴ്ച തുടക്കമായി. പ്രദേശത്ത് ഇന്ന് ആവശ്യമുള്ള വിഭവങ്ങളും, വീട്ടുപകരണങ്ങളും മാത്രം സമാഹരിച്ചു കൊണ്ടാണ് റുവി കെ.എം.സി.സിയുടെ പ്രവർത്തകർ ഇന്ന് ഈ മേഖലയിലേക്ക് വന്നത്. ബാത്തിന മേഖലയിലെ വിവിധ കെ.എം.സി.സി കമ്മറ്റികളുടെയും നേതാക്കളുടെയും സഹകരണത്തോടെ റൂവി കെഎംസിസി വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.