ഷഹീൻ സേവനം : കെഎംസിസി യുടെ സന്നദ്ധ ഭടന്മാരെ ആദരിച്ചു.

മസ്‌ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന ഏരിയായിൽ ശുചീകരണ പ്രവർത്തങ്ങൾക്ക് മുന്നിട്ടിറങ്ങിയ 20 ഏരിയയിലെ സന്നദ്ധ ഭടന്മാരെ ആദരിച്ചു. ഉച്ചക്ക് ഒരുമണിക്ക് സീബ് റാമി ഡ്രീം റിസോർട്ടിൽ വച്ചുനടന്ന പരിപാടിയിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് റഹീസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ വിവിധ ഏരിയ കമ്മറ്റി പ്രതിനിധികൾ സംസാരിച്ചു.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിപാടിയിൽ കെഎംസിസി യുടെ സന്നദ്ധ സേവകർക്കു ഏരിയ തിരിച്ചു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സന്നദ്ധ സേവനത്തിനു മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച മുഹമ്മദ് അർഷാദ്, മുഹമ്മദ് ടി കെ , അബൂബക്കർ സിദ്ധിക്ക് എന്ന മൂന്ന് കുട്ടികൾക്ക് മസ്കറ്റ് കെഎംസിസി പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *