ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന് 100 ടാബുകൾ വിതരണം ചെയ്തു
രാജ്യത്തെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന്, ഒമാനിൽ ഏറ്റവുമ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി നൂറ് ടാബ്ലറ്റുകൾ വിതരണം ചെയ്തു . ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് , ഇന്ത്യൻ സ്കൂൾ മസ്കറ്റ് പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാനും , വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി . ” കോവിഡ് മഹാമാരി സൃഷ്ട്ടിച്ച സാമൂഹിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷമായി അധ്യയനം ഓൺലൈനിൽ ആണ് നടക്കുന്നത് , എന്നാൽ കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം പല വിദ്യാർത്ഥികൾക്കും മികച്ച ഓൺലൈൻ പഠനോപകരണം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ് ,
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന് ടാബുകൾ വിതരണം ചെയ്യുന്നു
പല വിദ്യാർത്ഥികളും ഫോണിലൂടെയാണ് ഓൺലൈൻ ക്ളാസ്സുകളിൽ ഹാജരാകുന്നത് . ശാസ്ത്ര-ഗണിത വിഷയങ്ങൾക്ക് പ്രെസെന്റേഷൻ ക്ളാസ്സുകൾ ഏറെ പ്രാധാന്യം ഉള്ളതിനാൽ അതിനു മികച്ച ഉപകരണങ്ങൾ ആവശ്യമാണ് . ഈ സാഹചര്യത്തിൽ ഇത് മനസ്സിലാക്കി ടാബ്ലറ്റുകൾ സംഭാവന നൽകിയ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” അവരുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുക ആണെന്നും മാതൃകാപരമായ ഈ പ്രവർത്തിക്കു സ്കൂൾ മാനേജ്മെന്റും, വിദ്യാർത്ഥികളും , രക്ഷിതാക്കളും എന്നും നന്ദിയുള്ളവർ ആയിരിക്കുമെന്നും പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാൻ അഭിപ്രായപ്പെട്ടു ” . ” നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണം ഇല്ല എന്നത് ഞങൾ മനസിലാക്കിയ വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്, ഈ സാഹചര്യത്തിൽ ഈയൊരു സഹായവുമായി വന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന് നന്ദി പറയുന്നു , അതോടൊപ്പം തികച്ചും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉടനെ തന്നെ വിതരണം ആരംഭിക്കുമെന്ന് വൈസ് പ്രിൻസിപ്പാൾ സജി എസ് നായർ പറഞ്ഞു . ഉയർന്ന ക്ളാസുകളിലെ കുട്ടികൾക്ക് ആയിരിക്കും പ്രധാന പരിഗണന നൽകുക. അർഹരായ കുട്ടികളെ കണ്ടെത്താൻ ക്ളാസ് അദ്ധ്യാപകരുടെ സഹായം തേടുന്നതിന്ന് ഒപ്പം, രക്ഷിതാക്കളുമായും സംസാരിക്കുമെന്നും സജി എസ് നായർ കൂട്ടിച്ചേർത്തു .
കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കാര്യങ്ങൾക്കു പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നേതൃത്വം നൽകിയിട്ടുണ്ട് . അതിൽ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് ഏറെ പ്രാമുഖ്യം നൽകുന്നുണ്ട് അതുകൊണ്ടാണ് ഓൺലൈൻ പഠനോപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സ്കൂളിൽ നിന്നും ഇത്തരത്തിൽ അപേക്ഷ ലഭിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ഇക്കാര്യം ഏറ്റെടുത്തത് എന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസ് പറഞ്ഞു . കഴിഞ്ഞ വർഷവും അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകിയിരുന്നു ഈ വർഷവും നൽകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട് എന്നും സുപിൻ ജെയിംസ് കൂട്ടിച്ചേർത്തു . ” ഇത്തരം സാമൂഹിക കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നതിന് ഞങളുടെ ഇടപടുകാരോട് ഞങ്ങൾക്ക് ഏറെ നന്ദിയുണ്ട് , മാത്രമല്ല ഞങ്ങളുടെ ഇടപടുകാരിൽ നല്ലൊരു പങ്കും ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് അതിനാൽ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കു ടാബുകൾ ലഭിക്കട്ടെയെന്നും , ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു . ചടങ്ങിൽ ഇൻസ്റ്റന്റ് ക്യാഷിലെ ഒമാനിലെ പ്രതിനിധി നിഹാസും , പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ഞു സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു .
ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് , ഇന്ത്യൻ സ്കൂൾ മസ്കറ്റ് പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാനും , വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി ഇൻസ്റ്റന്റ് ക്യാഷിലെ ഒമാനിലെ പ്രതിനിധി നിഹാസും , പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ഞു സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു .
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക