12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സീനേഷൻ നാളെ മുതൽ

വിദേശികളായ കുട്ടികൾ വാക്‌സീനേഷന് സമയം റസിഡൻസ് കാർഡ് കൈവശം കരുതണം

ഒമാനിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാർഥികൾക്ക് വാക്‌സീൻ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിലാണ് കുത്തിവെപ്പ് നടത്തുന്നതെന്നും ഞായറാഴ്ച മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.

ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വാക്സിനേഷൻ നടത്തുമെന്ന് ഞായറാഴ്ച പുറത്തിറക്കിയ സർക്കുലറിൽ മന്ത്രാലയം അറിയിച്ചു.

  1. മന്ത്രാലയം കുട്ടികളുടെ രക്ഷിതാക്കൾക്ക് മൊബൈൽ വഴി അപ്പോയ്‌മെന്റ് സന്ദേശം കൈമാറും. ഇതിൽ നിർദേശിക്കുന്ന സമയത്ത് എക്‌സിബിഷൻ സെന്ററിലെത്തി വാക്‌സീൻ സ്വീകരിക്കണം. വാക്‌സീനെടുക്കുന്നതിന് മൊബൈലിൽ ലഭിച്ച അപ്പോയ്മന്റ് സന്ദേശം കാണിക്കൽ നിർബന്ധമാണ്.
  2. എജ്യുക്കേഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന രക്ഷിതാക്കളുടെ മൊബൈൽ നമ്പറുകളിലാണ് സന്ദേശം ലഭിക്കുക
  3. കുട്ടികൾ 12 വയസ് പൂർത്തിയായവരോ അതിന് മുകളിൽ പ്രായമുള്ളവരോ ആയിരിക്കണം
  4. കുടുംബാഗത്തോടൊന്നിച്ച് മാത്രമെ വാക്‌സീനേഷൻ കേന്ദ്രത്തിൽ കുട്ടികൾ എത്താൻ പാടുള്ളൂ
  5. ഔദ്യഗിക രേഖകയായി ജനന സർട്ടിഫിക്കറ്റോ പാസ്‌പോർട്ടോ ഹാജരാക്കണം. വിദേശികളായ കുട്ടികൾ റസഡിൻസ് കാർഡ് കൈവശം കരുതണം.

കുട്ടികളുടെ വാക്‌സീനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 93220436, 92715572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *