"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മുസ്ലിം ലീഗ് എം.പി മാർ ആയ ഇ ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസ്സമദ് സമദാനി എം.പി യും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മന്ദാവിയയുമായി വിശദമായ ചർച്ച നടത്തി
വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രവാസികളുടെ മടക്കയാത്രയിൽ ഉളവായിട്ടുള്ള തടസ്സങ്ങളും പ്രയാസങ്ങളും നീക്കിക്കിട്ടുന്നതിനും കേരളം അനുഭവിക്കുന്ന വാക്സിനേഷൻ ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മന്ദാവിയയുമായി വിശദമായ ചർച്ച നടത്തി ഇ ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസ്സമദ് സമദാനി എം.പിയും
ഇക്കാര്യങ്ങളിലെല്ലാം സത്വര പരിഹാരം ഉണ്ടാക്കുന്നതിനായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയാതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു
വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രവാസികളുടെ മടക്കയാത്രയിൽ ഉളവായിട്ടുള്ള തടസ്സങ്ങളും പ്രയാസങ്ങളും നീക്കിക്കിട്ടുന്നതിനും കേരളം അനുഭവിക്കുന്ന വാക്സിനേഷൻ ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ഇ.ടി മുഹമ്മദ് ബഷീർ സാഹിബിനൊപ്പം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മന്ദാവിയയെ കണ്ട് നിവേദനം നൽകി. ഇവ്വിഷയകമായി മന്ത്രിയുമായി വിശദമായ ചർച്ച നടത്തി. വിദേശ രാജ്യങ്ങളിൽ ചില വാക്സിനുകൾ സ്വീകരിക്കപ്പെടാതെയുള്ള സാഹചര്യം അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര സർക്കാർ വിദേശ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് അതിന് ഉടനടി പരിഹാരം കണ്ടാൽ മാത്രമേ പതിനായിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്ര സാധ്യമാകൂ എന്ന വസ്തുത അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡ് പോസിറ്റീവ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലും കേരളത്തിന് അർഹിക്കുന്ന വാക്സിനേഷൻ വിഹിതം ലഭിക്കാത്ത സാഹചര്യവും അതുകൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും അതേത്തുടർന്നുള്ള ആശങ്കയുമെല്ലാം അദ്ദേഹത്തെ ഞങ്ങൾ ഇരുവരും ബോധ്യപ്പെടുത്തി. കാര്യഗൗരവത്തോടെയും വിശദമായും മന്ത്രി പ്രതികരിച്ചു. ഇക്കാര്യങ്ങളിലെല്ലാം സത്വര പരിഹാരം ഉണ്ടാക്കുന്നതിനായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക