ഖത്തറിലെത്തുന്ന വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഖത്തറിലെത്തുന്ന വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ട്രാവൽ നയത്തിലെ പുതിയ ഭേദഗതി പ്രകാരം, ഖത്തറിന് പുറത്ത് നിന്ന് വാക്സീൻ എടുത്തവർക്കും വാക്സീൻ ഇതുവരെ എടുക്കാത്തവരുമായ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഒരുപോലെ നിർബന്ധമാണ്. ഇന്ത്യക്കൊപ്പം, റെഡ് ലിസ്റ്റിൽ നിന്നുള്ള മറ്റു രാജ്യങ്ങൾക്കും ഭേദഗതി ബാധകമാണ്. ഓഗസ്റ്റ്‌ 2 മുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്. പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

1. റെസിഡന്റ് പെർമിറ്റ് ഉള്ളവരിൽ, ഖത്തറിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ ഖത്തറിൽ നിന്ന് കോവിഡ് വന്നു മാറിയവരോ ആയ യാത്രക്കാർക്ക്, 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ.

2. റെസിഡന്റ് പെർമിറ്റ് ഉള്ളവരിൽ, ഖത്തറിന്റെ പുറത്തു നിന്ന് വാക്സിൻ എടുത്തവരാണെങ്കിലും വാക്സീൻ ഇത് വരെ എടുത്തിട്ടില്ലെങ്കിലും 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.

3. എല്ലാ തരം വിസിറ്റേഴ്‌സ് വിസ (ടൂറിസ്റ്റ്, ഫാമിലി) യിലുള്ള വാക്സീൻ എടുത്തവർക്കും 10 ദിവസ ക്വാറന്റീൻ നിർബന്ധമാണ്. വാക്സീൻ എടുക്കാത്തവർക്ക് വിസിറ്റേഴ്‌സ് വിസ അനുവദിക്കില്ല.

ALERT: New travel guidelines for Qatar to come into effect from 1200 noon Doha time from 2 August, with compulsory hotel quarantine reintroduced for visitors from India and some other countries. 1/4

The guidelines as applicable to Indian nationals are:
1. Resident Permit holder and fully vaccinated in Qatar with MOPH approved vaccines or recovered from Covid in Qatar to undergo 2 days hotel quarantine. RTPCR test conducted on day 2 and if negative, allowed to go home.
2. Resident Permit holders vaccinated outside Qatar or not vaccinated or recovered from Covid outside Qatar – 10 days compulsory Hotel quarantine.

3. Visitors (family, tourist, work) vaccinated outside Qatar with MOPH recognized vaccines- 10 days compulsory Hotel quarantine.
4. Visitors (family visit, tourists, business) who are not vaccinated not allowed entry to Qatar.

Please regularly visit MOPH website for updates and also check with your airlines before traveling to Qatar to avoid inconvenience.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *