"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഐ.സി.യു, പോസ്റ്റ് പാർട്ടേം, എൻ.ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 – 1.5 ലക്ഷം രൂപ.
അപേക്ഷ www.norkaroots.orgയിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1800425 3939 (ഇന്ത്യയിൽ നിന്നും) 009188 0201 2345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) കൂടുതൽ വിവരങ്ങൾ ലഭ്യമാണ്
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും എക്കോ ടെക്‌നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി : 35 വയസ്സിൽ താഴെ. www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക