register-in-kerala-govt-portalKerala Govt. Jagratha Portal.

കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനു മുന്‍പായി പ്രവാസികൾ എല്ലാവരും കേരള സർക്കാറിൻറെ കോവിഡ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം.

തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതോടെ എയർപോർട്ടിലെ ചെക്ക് ഔട്ടും,തുടർന്നുള്ള നിരീക്ഷണവും സുഗമമാക്കുവനാണ്‌ കേരള സർക്കാർ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പോർട്ടലിലെ പബ്ലിക് സർവീസസ്‌ വിൻഡോയിൽ ഇന്റർനാഷണൽ റിട്ടേണീസ് എന്ന ഓപ്ഷൻ ഉപയോഗിച്ചാണ്‌ ഒമാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്. യാത്ര ടിക്കറ്റ് എടുത്ത ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. വന്ദേഭാരത് വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവരും രജിസ്‌ട്രേഷൻ നടത്തണം. ഇമെയിലോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചോ രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഒരു രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. ഇതു ഉപയോഗിച്ചു എയർപോർട്ടിലെ ചെക്ക് ഔട്ട് പെട്ടന്ന് പൂർത്തിയാക്കാൻ സാധിക്കും.

ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നവർ അതിലെ യാത്രക്കാരായ മുഴുവൻ പേരും രജിസ്ട്രേഷൻ പൂർത്തിയാക്കി എന്ന് ഉറപ്പാക്കണം.

കോവിഡ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

To find the Latest in Oman go to : https://inside-oman.com/latestinoman

Leave a Reply

Your email address will not be published. Required fields are marked *