Details of Chartered flights

ഒമാനിൽ നിന്നും കേരളത്തിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ടവർ അറിയേണ്ടത്

ഈ കോവിഡ് മഹാമാരി കാലത്തു ഒമാനിൽ നിന്നും കേരളത്തിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യുന്നതിന് ഇന്ത്യൻ എംബസ്സിയുടെ വിമാനം കൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങളും എങ്ങനെ ലഭിക്കും എന്നത് എല്ലാ പ്രവാസികളെയും അലട്ടുന്ന ഒരു ചോദ്യമാണ്.

അതിനുള്ള ഉത്തരം തേടിയുള്ള INSIDE OMAN ന്റെ അന്വേഷണത്തിൽ ലഭിച്ച ചില വിവരങ്ങൾ താഴെ ചേർക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം , ഇന്ത്യൻ എംബസ്സിയുടെ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര അനുവദിക്കില്ല. അതുകൊണ്ടു ആദ്യം തന്നേയ് എംബസി ലിങ്കിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധം ആണ്.

ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

  • New വന്ദേ ഭാരത് മിഷൻ ഫേസ് 4 (Vande Bharath Mission Phase4) റെജിസ്ട്രേഷൻ എളുപ്പമാക്കുന്നതിനു വേണ്ടി ഇന്ത്യൻ എംബസി പുതിയ ലിങ്ക് പുറത്തു വിട്ടു.

രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

  • ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത ശേഷം യാത്രയുടെ കാരണവും പാസ്സ്പോര്ട്ടും എംബസിയിലേക്കു മെയിൽ ചെയ്യുക, മെഡിക്കൽ എമർജൻസി ഉള്ളവർ. ഒമാനിലെ അംഗീകൃത ആശുപത്രിയിൽ നിന്നും ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി മെയിലിൽ ഉൾപ്പെടുത്തുക.
  • എംബസി യുടെ മെയിൽ ഐഡി :- indembassy.muscat@mea.gov.in
  • ഇതിലൂടെ നിങ്ങള്ക്ക് ഇന്ത്യൻ എംബസ്സിയുടെ വന്ദേ ഭാരത് പദ്ധതി പ്രകാരമുള്ള വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കാൻ സാധ്യത ഉണ്ട്.
  • അഥവാ നിങ്ങള്ക്ക് എംബസ്സിയുടെ വിമാനത്തിൽ യാത്ര തരപ്പെട്ടാൽ ഇന്ത്യൻ എംബസ്സിയിൽ നിന്നോ എയർ ഇന്ത്യ യുടെ ഓഫീസിൽ നിന്നോ നിങ്ങള്ക്ക് ഇമെയിൽ സന്ദേശം ലഭിക്കുന്നതായിരിക്കും.തുടർന്ന് അതിൽ പറയുന്ന രീതി പിന് തുടർന്ന് പണം അടച്ചു ടിക്കറ്റ് കൈപ്പറ്റാവുന്നതാണ്.

ഒമാനിലുള്ള മലയാളികളുടെ സാംസ്കാരിക സന്നദ്ധ സേവക സംഘനകളുടെ ചാർട്ടേർഡ് വിമാനത്തിൽ അവസരത്തിനായി നിങ്ങള്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക ചാർട്ടേർഡ് വിമാനങ്ങൾക്കായി ലിങ്കിലൂടെയും മറ്റും അപേക്ഷിക്കുന്നവർ എംബസ്സിയിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിബന്ധന കർശനമായി പാലിക്കണം.

  • മസ്കത് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ചാർട്ടേർഡ് വിമാനത്തിൽ കെഎംസിസി യുടെ വിവിധ ഏരിയ കമ്മറ്റികളിൽ നിന്നുമുള്ള മുൻഗണന ലിസ്റ്റാണ് പരിഗണിക്കുന്നത്. അതിനായി മസ്കറ്റിൽ നിങ്ങൾ താമസിക്കുന്ന ഏരിയ യുടെ കെഎംസിസി യുടെ പ്രവർത്തകരെയോ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

മറ്റു സന്നദ്ധ സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങൾക്കായുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു

ചാർട്ടേർഡ് വിമാനത്തിനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്.

For Enquiry contact

Mrs. Ammujam : 99007439
Mr. Ullas: 99349043
Mr. Anzar : 95521625
Mr. Joseph: 99344569

തിരുവനന്തപുരം ജൂൺ 27 നും 29 നും
കോഴിക്കോട് ജൂൺ 28 ന്
കൊച്ചി ജൂൺ 28 ,30

More Details: kotayamcharterflights@gmail.com

Mr. Philip K Chirayil: 94787688

Mr. Johnson : 95804848

ഈ മഹാമാരി കാലത്തു വളരെ അത്യാവശ്യമായി നാട്ടിൽ പോകേണ്ടവർക്കു കൈതാങ്ങാവാൻ വേണ്ടിയാണ്. വന്ദേ ഭാരത് പദ്ധതിയിലൂടെ സർക്കാരുകളും, കെഎംസിസി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ചാർട്ടേർഡ് വിമാന സർവീസുകളും നടത്തുന്നത്. അതുകൊണ്ടു തന്നെ വളരെയേ അത്യാവശ്യം ഉള്ളവർ മാത്രം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക. നാം കാരണം നമ്മളെക്കാൾ അത്യാവശ്യക്കാരനായ ഒരാൾക്ക് അവസരം നഷ്ടപ്പെടില്ലെന്നു ഓരോരുത്തരും തീരുമാനം എടുക്കണം.

ഈ അറിവ് അത്യാവശ്യക്കാർക്കു എത്തിച്ചു കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *