* അദ്വൈത് മനോജ് കലാപ്രതിഭ
* ഇഷാ ഫാത്തിമ കലാ തിലകം
* അമേയ മെഹ്റീൻ ഭാഷാ ശ്രീ.
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സലാലയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ബാലകലോത്സവം’24 ൻ്റെ സമാപനം പ്രൗഢോജ്ജ്വല ചടങ്ങോടെ സുൽത്താൻ ഖാബൂസ് മൾട്ടി പർപ്പസ് ഹാളിൽ നടന്നു.
അദ്വൈത് മനോജ് കലാപ്രതിഭയായി. ഇഷാ ഫാത്തിമയാണ് കലാതിലകം.
അമേയ മെഹ്റീൻ ഭാഷാശ്രീ പട്ടം നേടി.
വേദവിക ശ്രീജിത്ത്, അക്ഷിത് കൃഷ്ണമഹീന്ദ്രകർ എന്നിവർ യഥാക്രമം ഗ്രൂപ്പ് 1, ഗ്രൂപ്പ് 2 വ്യക്തിഗത ചാമ്പ്യന്മാരായി.
മലയാള വിഭാഗം കൺവീനർ എ പി കരുണൻ അധ്യക്ഷനായ പരിപാടിയിൽ ബാലകലോത്സവം കൺവീനർ ഷജിൽ കോട്ടായി സ്വാഗതവും കോ കൺവീനർ റഷീദ് കൽപ്പറ്റ നന്ദിയും പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് രാകേഷ് ഝാ, ഇന്ത്യൻ എമ്പസി കോൺസുലാർ ഏജൻ്റ് ഡോ.കെ.സനാതനൻ, ഇന്ത്യൻ സ്ക്കൂൾ സലാല പ്രസിഡണ്ട് ഡോ.അബൂബക്കർ സിദ്ദിക്ക്, ഡോ.വി.എസ് സുനിൽ,ക്ലബ്ബ് ജനറൽ സെക്രട്ടറി സന്ദീപ് ഓജ, വൈ.പ്രസിഡണ്ട് സണ്ണി ജേക്കബ്ബ്, ട്രഷറർ ഗോപൻ അയിരൂർ, ഒബ്സർവർ ഹരി ചേർത്തല, സി.വി.സുദർശനൻ, ഒ.അബ്ദുൾ ഗഫൂർ, മർഷൂദ് സ്രാമ്പിക്കൽ, ആർ .കെ.അഹമ്മദ്, അബ്ദുൾ അസീസ് ബദ്ർ സമ, ശ്രീകൃഷ്ണ ജിപ്മാർ, അജ്മൽ അൻഷാദ് അൽ റെയ്ഹാൻ, അജിത് അൽ മൽക്കി, ശ്രീജിത്ത് 55 കോഫി, റിഷാൽ, സമീർ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
സജീബ് ജലാൽ,പ്രശാന്ത് നമ്പ്യാർ, പ്രിയദാസ് ,മണികണ്ഠൻ ആർ നായർ, ഡെന്നി ജോൺ, ദിൽരാജ് ആർ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.