മസ്കറ്റ് : ഇന്റർ സ്കൂൾ മെഗാ ക്വിസ് മത്സരമായ ISQUIZ 2024-ൻ്റെ അഞ്ചാം പതിപ്പിന് ഇന്ത്യൻ സ്കൂൾ ബൗഷറിൽ സമാപനമായി. സുൽത്താനേറ്റിൽ ഉടനീളമുള്ള ഇന്ത്യൻ, ഇൻ്റർനാഷണൽ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.ചടങ്ങിൽ മസ്കറ്റ് ഗവർണറേറ്റിലെ ലേബർ ഡയറക്ടർ ജനറൽ മഹ്ഫൗദ മുബാറക് അൽ അറൈമി മുഖ്യാതിഥിയായിരുന്നു ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ, ഡയറക്ടർ വിജയ് ശരവണൻ ശങ്കരൻ , ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൻ്റെ സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോബ എം ബി , ഇന്ത്യൻ സ്കൂൾ ബോഷറിലെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഡോ. സയ്യിദ് ഫസലുർ റഹ്മാൻ, ഡോ. വിനോദ് പാച്ചിഗല്ല, ഷൺമുഖം പുരുഷോത്തമൻ, സാംകുമാർ, എം.എസ്. രമ്യ ദാമോധരൻ, റുഷിത് സാംഘ്വി. , ഇന്ത്യൻ സ്കൂൾ ബൗഷർ പ്രിൻസിപ്പൽ പ്രഭാകരൻ പി, വൈസ് പ്രിൻസിപ്പൽ ശ്രീമതി അംബിക പത്മനാഭൻ, ജീവനക്കാർ , രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ വിവിധ ഇന്ത്യൻ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ സംബന്ധിച്ചു .ഒമാനിലെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾആലപിച്ച് കൊണ്ട് ഭദ്രദീപം തെളിയിച്ചതാണ് പരിപാടി ഉൽഘാടനം ചെയ്തത്. ISQUIZ 2024-നുള്ള ‘ജീനിയസ് ജീനി’ ഭാഗ്യ ചിഹ്നത്തിൻ്റെ അനാച്ഛാദനം ഒരു ചെറിയ സ്കിറ്റിലൂടെ ആണ് നിർവഹിച്ചത്. ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ ആയിരുന്നു ക്വിസ് നയിച്ചത്. ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികൾ ISQUIZ 2024 ൻ്റെ തീം സോംഗ് അവതരിപ്പിച്ചു.ഓൺലൈൻ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ച വരിൽ നിന്ന് മിഡിൽ, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു – പ്രിലിംസ് 1, പ്രിലിംസ് 2 – തുടർന്ന് മെഗാ പ്രിലിംസ് എന്നിങ്ങനെയാണ് മത്സരങ്ങൾ നടന്നത് . മിഡിൽ വിഭാഗത്തിൽ നിന്നുള്ള 8 ടീമുകളുമായാണ് ക്വിസ് ആരംഭിച്ചത്, റൗണ്ടുകൾ വിവിധ വിഷയങ്ങളിൽ വ്യാപിച്ചു.മിഡിൽ സ്കൂൾ വിഭാഗത്തിൽ ഇന്ത്യൻ സ്കൂളിലെ അൽ ഗുബ്രയിലെ മിഥിൽ സദാശിവം, മരിയ ലിസ് എബ്രഹാം എന്നിവർ ജേതാക്കളായപ്പോൾ ഇന്ത്യൻ സ്കൂൾ ബൗഷറിലെ അഡ്രിക്സെൻ ജയകാന്തൻ, റിദ ഷെയ്ഖ് എന്നിവർ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും – ഇന്ത്യൻ സ്കൂൾ വാദി കബീറിലെ എഷാൻ സമീർ, ആദി ശ്രീ കേശവ് എന്നിവർ സെക്കൻഡ് റണ്ണർ അപ്പുമായി .തുടർന്ന് സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ സലാല ഇന്ത്യൻ സ്കൂളിലെ സൈന ഫാത്തിമ, ആദിത്യ വർമ എന്നിവർ വിജയികളും ഇന്ത്യൻ സ്കൂളിലെ വാദി കബീറിലേ ശ്യാം നായർ, മിറ്റ് സാംഗ്താനി എന്നിവർ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിലെ അഥർവ് രാഹുൽ ദെഹെദ്കർ, സബ്യസാചി ചൗധരി എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി.മിഡിൽ, സെക്കൻഡറി വിഭാഗങ്ങളിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും സമ്മാനങ്ങൾ നൽകി.ഇന്ത്യൻ സ്കൂൾ ബൗഷർ പ്രിൻസിപ്പൽ പ്രഭാകരൻ പി സ്വാഗതവും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി കൺവീനർ ഡോ. സയ്യിദ് ഫസലുർ റഹ്മാൻ നന്ദി യും പറഞ്ഞു.