സലാല : സലാല കെഎംസിസി വർഷം തോറും നടത്തി വരുന്ന റമളാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുപ്പതോളം കുടുംബങ്ങൾക്ക് ചികിൽസാ സഹായം വിതരണം ചെയ്തു. മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡന്റ് എം സി വടകര പരിപാടി ഉൽഘാടനം ചെയ്തു. ഒരു കുടുംബതിന് പതിനായിരം രൂപയാണ് ധനസഹായം നൽകുന്നത്. സലാല കെഎംസിസി യുടെ അഭിമാന പദ്ധതിയാണ് റമളാൻ റിലീഫ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചാണ് സഹായം നൽകുന്നത്. ജില്ലാ തലത്തിൽ നടക്കുന്ന സഹായ വിതരണം അടുത്ത ദിവസങ്ങളിൽ മറ്റു ജില്ലകളിലും നടക്കുമെന്ന് സലാല കെഎംസിസി പ്രസിഡന്റ് നാസർ പേരിങ്ങത്തൂർ. ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ അറിയിച്ചു. കഴിഞ്ഞ 30 വർഷമായി നിരന്തരമായി തുടരുന്ന പദ്ധതിയാണ് റമളാൻ റിലീഫ്. മുൻകാലങ്ങളിൽ പാവപ്പെട്ട യുവതികൾക്ക് വിവാഹ സഹായമായി സ്വർണ്ണഭരണം നൽകി വന്ന പദ്ധതി വഴി നൂറുകണക്കിന് നിർധന യുവതികൾക്ക് മംഗല്യ ഭാഗ്യം പൂവണിയാൻ സഹായമായിട്ടുണ്ട്. കൊറോണ കാലത്ത് ചികിത്സിക്കാൻ പ്രയാസപ്പെട്ടവർക്ക് ഈ പദ്ധതി വഴി വലിയ സഹായമാണ് ലഭിച്ചത്. സലാലയിലെ സുമനസുകളുടെ കലർപ്പില്ലാത്ത സഹകരണമാണ് സലാല കെഎംസിസി യുടെ ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെ ശക്തി. സലാല കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ ഫലൂജ അധ്യക്ഷത വഹിച്ചു. റിലീഫ് കമ്മിറ്റി ചെയർമാൻ മഹമൂദ് ഹാജി എടച്ചേരി ഫണ്ട് വിതരണം ഉൽഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ പി പി . അബ്ദുൽ സലാം എം ടി. മക്ക അബ്ദുറഹ്മാൻ. അഷ്റഫ് കോട്ടപ്പള്ളി. റഷീദ് പി കെ സി . ഹമീദ് എൻ കെ. എന്നിവർ ആശംസ അറിയിച്ചു. അവകാശികൾക്ക് വേണ്ടി അതാത് ശാഖ ഭാരവാഹികൾ ഫണ്ട് ഏറ്റുവാങ്ങി.
സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹാഷിം കോട്ടക്കൽ സ്വാഗതവും. ജില്ലാ ട്രഷറർ ജമാൽ കെ സി നന്ദിയും പറഞ്ഞു.