മസ്കറ്റ്: തൃശ്ശൂർ മുല്ലശ്ശേരി, വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവൻ മകൻ ദനേശ് (37) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി.
മസ്‌കറ്റിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം തോന്നുകയായിരുന്നു, ഉടനെ തന്നെ മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ദനേശ് നിസ്‌വയിലെ സ്വകാര്യ റെഡി മിക്സ് കമ്പനിയിൽ ജോലി അനുഷ്ടിച്ചു വരികയാണ്.
മാതാവ്: ഗിരിജ
ഭാര്യ: അക്ഷയ
മകൻ: ആദിശ് മാധവ്
സഹോദരങ്ങൾ’ ദിവ്യ, ധന്യ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.