മസ്കത്ത് : വാഴയൂർ പഞ്ചായത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം (വി എസ് എഫ് ) ഒമാൻ ചാപ്റ്റർ ഉദ്‌ഘാടനവും കമ്മിറ്റി പ്രഖ്യാപനവും ഇന്നലെ ഉച്ചക്ക് 1:30 ന് ഓൺലൈനിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ മാസ്റ്റർ നിർവഹിച്ചു .പ്രസിഡന്റ് സ്ഥാനത്തേക്ക് ഹബീബ് അഷ്‌റഫ് പുഞ്ചപ്പാടം , ജനറൽ സെക്രട്ടറി സുധീർ ബാബു കാരാട് , ട്രഷറർ റവാബ് പൊന്നേംപാടം എന്നിവരെ തെരെഞ്ഞെടുത്തു .ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോതൊടി മുഖ്യാതിഥി ആയി പങ്കെടുക്കുകയും ഖത്തർ വി എസ് എഫ് ചീഫ് അഡ്വൈസർ മഷ്ഹൂദ് വി സി ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു .റഫീഖ് കാരാട് (ഖത്തർ വി എസ് എഫ് പ്രസിഡന്റ് ),ദിജേഷ് കാരാട് (യു എ ഇ വി എസ് എഫ് ട്രഷറർ ), ഷൗക്കത്തലി (സൗദി വി എസ് എഫ് ജനറൽ സെക്രട്രറി ) , സൽമാൻ ആർ എം (കുവൈറ്റ് )എന്നിവർ ആശംസയർപ്പിച്ചു .പ്രസ്തുത പരിപാടിയിൽ അധ്യക്ഷനായി ഹബീബ് അഷ്റഫും സ്വാഗതം സുധീർ ബാബു കരാടും നന്ദി അൻവർ ഷഫീഖ് ഉം പറഞ്ഞു .