സലാലയിൽ ഈ വർഷം മുതൽ അൽ സർബ് സീസൺ ആഘോഷിക്കാൻ അധികൃതർ. ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലം സെപ്തംബർ 21ന് ഔദ്യോഗികമായി അവസാനിക്കും. ഖരീഫ് സീസണ് ശേഷവും സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടിയാണ്
അൽ സർബ് സീസൺ ആഘോഷിക്കുന്നത് 

പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ദോഫാർ നഗരസഭയുമായി ചേർന്ന് അൽ സർബ് കാലത്തേക്കായിവ്യത്യസ്ത പരിപാടികളാണ് ഒരുക്കുന്നത്. ഈ വർഷം മുതൽ ഖരീഫ് നാളുകൾക്ക് ശേഷം മൂന്ന് മാസത്തേക്ക് വ്യത്യസ്ത ആഘോഷ പരിപാടികളോടെയാണ് സർബ് ഉത്സവം അരങ്ങേറുക.

സലാലയിലെ ഖരീഫ് കാലവസ്ഥയ്ക്ക് പിന്നാലെഎത്തുന്ന ചൂടും തണുപ്പും ഇടകലർന്ന വളരെമിതമായ കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന താണ് . കുറഞ്ഞ ഈർപ്പവും സ്ഥിരതയുള്ള കടൽ സാഹചര്യങ്ങളും അൽ സർബ് കാലത്തിനും ഗുണം ചെയ്യും. ഡിസംബർ അവസാനം ആകുന്നതോടെ വീണ്ടും തണുപ്പേറുകയും ചെയ്യും. വിനോദ സഞ്ചാരികൾക്ക്ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇത്.

അൽ സർബ് ഉത്സവത്തോടനുബന്ധിച്ച് ദോഫാർ ഗവര്ണറേറ്റിലെ വിവിധ ഇടങ്ങളിൽ കലാസാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവ അരങ്ങേറും. സെപ്റ്റംബർ 22 മുതൽ 24 വരെ അയൺ മാൻ ഇവന്റുംനടക്കും.1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഉൾക്കൊള്ളുന്ന അയൺ മാനിൽ 78 രാജ്യങ്ങളിൽ നിന്നുള്ള 750ൽ അധികം മത്സരാഥികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *