"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
റൂവി കെഎംസിസി സംഘടിപ്പിക്കുന്ന വിഷൻ 22-24 ന്റെ ഭാഗമായി ” സ്ത്രീപക്ഷ രാഷ്ട്രീയം സമകാലിക ഇന്ത്യയിൽ” എന്ന വിഷയത്തിൽ എം.എസ്.എഫ് നാഷനല്‍ കമ്മിറ്റി മുന്‍ വൈ. പ്രസിഡന്റ് അഡ്വ. ഫാതിമ തഹ്ലിയ ശനിയാഴ്ച റൂവി യിൽ സംസാരിക്കുന്നു.
ശനിയാഴ്ച വൈകിട്ട് 7:30 നു സ്റ്റാർ ഓഫ് കൊച്ചിൻ ഹാൾ (CBD ഏരിയ റൂവി ) നടക്കുന്ന പരിപാടി ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ ചെയര്മാന് പി എ മുഹമ്മദ് ഉത്‌ഘാടനം ചെയ്യും.
ഒമാനിലെ സാമൂഹിക പ്രവർത്തക സരസ്വതി മനോജ്, ഒമാനിലെ പ്രമുഖ എഴുത്തുകാരി അമ്മു വള്ളിക്കാട്ട്, ബിസിനസ്സ് കൺസൽട്ടൻറ് റഹ്മത്തുള്ള മഗ്‌രിബി തുടങ്ങി വിവിധ സംഘടനാ രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് റൂവി കെഎംസിസി ഭാരവാഹികൾ ഇന്സൈഡ് ഒമാനോട് പറഞ്ഞു.