"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു.മസ്കറ്റ് കെഎംസിസിയുടെ മെമ്പർമാരുടെ മക്കൾ,സഹോദരങ്ങൾ എന്നിവരെയാണ് അനുമോദിച്ചത്.താമരശ്ശേരി മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന അനുമോദന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎസ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സൈനുദ്ധീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു.കെഎം അഷ്റഫ് മാസ്റ്റർ,പിപി ഹാഫിസുറഹ്മാൻ,ഹാരിസ് അമ്പായത്തോട്,എം നസീഫ്,അബ്ദുള്ള മലയിൽ,ആബിദ് വാവാട്,മുഹമ്മദ് അർഷദ് എന്നിവർ സംസാരിച്ചു.ഗഫൂർ കുടുക്കിൽ സ്വാഗതവും റംഷാദ് താമരശ്ശേരി നന്ദിയും പറഞ്ഞു.