ഇന്ത്യ നാളെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

സുൽത്താൻ ആശംസകൾ നേർന്നു.

ഇന്ത്യ സ്വതന്ത്രമായിട്ട്‌ 75 വർഷം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി നാളെ രാജ്യം സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. . രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.  ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു.  പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.

ഇന്ത്യ സ്വതന്ത്രമായിട്ട്‌ 75 വർഷം; എന്നാൽ നാളെ ആഘോഷിക്കുന്നത് 76 ാം സ്വാതന്ത്ര്യദിനം; കാരണമറിയാം

ഇന്ത്യ സ്വതന്ത്രമായിട്ട്‌ 75 വർഷം; എന്നാൽ നാളെ ആഘോഷിക്കുന്നത് 76 ാം സ്വാതന്ത്ര്യദിനം; കാരണമറിയാം
 ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ 76-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്.
2022 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷമാണ്. വിശദമായി പറയുകയാണെങ്കിൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്. 

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഇൻഡ്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യ വാർഷികത്തിൽ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അയച്ചു.

സന്ദേശത്തിൽ, സുൽത്താൻ പ്രസിഡന്റ് മുർമുവിന് നല്ല ആരോഗ്യവും സന്തോഷവും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നതായി ഒമാനിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒമാനിലെ ഇന്ത്യൻ എംബസി യുടെ നേതൃത്വത്തിലും വിവിധ ഇന്ത്യൻ സ്കൂളുകളുടെ നേതൃത്വത്തിലും സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം നടക്കും.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് എംബസി പരിസരത്ത് അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തും.
ഇന്ത്യൻ സ്കൂളുകളിൽ പതാക ഉയർത്തലും കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *