മസ്കറ്റ്:-
എസ് കെ എസ് എസ് എഫ്
വസതിയ്യ മേഖല സർഗലയം 2025 ജനുവരി 03 വെള്ളിയാഴ്ച്ച ബർകയിൽ നടക്കും. മേഖലയിലെ ഏഴ് ഏരിയകളിൽ നിന്ന് നൂറിൽ പരം വിദ്യാർത്ഥികൾ മറ്റുരക്കുന്ന കലാ മാമാങ്കം മസ്‌ക്കറ്റിൽ പുതിയ ചരിത്രം രചിക്കും. ഒമാനിലെ മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘടകർ വാർത്താകുറിപ്പിൽ അറിയിച്ചു