സോഹാർ : സമസ്ത ഇസ്ലാമിക് സെന്റർ സോഹാർ ഏരിയ കമ്മറ്റി നിലവിൽ വന്നു. സോഹാർ സുന്നി സെന്ററിൽ ചേർന്ന ജനറൽ ബോഡിയിൽ ആണ് കമ്മിറ്റി നിലവിൽ വന്നത്. എം ടി അബ്ദുറഹിമാൻ ഹാജി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. പ്രസിഡന്റ് ആയി അൽ ജസീറ ബാവ ഹാജിയെയും ജനറൽ സെക്രട്ടറി ആയി അബ്ദുൽ ജബ്ബാർ ഹാജിയെയും തെരെഞ്ഞെടുത്തു. മുനീർ ഹാജിയാണ് പുതിയ ട്രഷറർ.