മസ്കറ്റ്
ഒമാൻ സയൻസ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് തുടക്കമായി.
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആണ് ഒമാൻ സയൻസ് ഫെസ്റ്റിവൽ നാലാം പതിപ്പിന് തുടക്കമായത്. “നമ്മുടെ സുസ്ഥിര വിഭവങ്ങൾ” എന്നതാണ് ഇപ്രാവശ്യത്തെ സയൻസ് ഫെസ്റ്റിവലിന്റെ മുദ്രാവാക്യം. ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ-സബ്തി ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 8 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒമാനിൽ നിന്നുള്ള 141 സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് 5 സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.