ഹരിതസംഗമം കലാവാട്സപ്പ് ഗ്രൂപ്പ് മദ്ഹ് ഗാനമൽസരംസംഘടിപ്പിക്കുന്നു
മസ്കറ്റ് : പത്താം വാർഷികം ആഘോഷിക്കുന്ന ഹരിതസംഗമം കലാവാട്സപ്പ് ഗ്രൂപ്പ് ഒമാനിലുംമറ്റു ജിസിസിയിലെയും കേരളത്തിലെ ഗായകരെ കോർത്തിണക്കി മദ്ഹ് ഗാനമൽസരംസംഘടിപ്പിക്കുന്നു. ഈ മാസം ഒൻപതാം തീയതി ആരംഭിക്കുന്ന മത്സരം പതിമൂന്നിന് അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 00968 97444313 വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണമെന്ന് ഹരിത സംഗമം അഡ്മിൻ പാനൽ വാർത്താ കുറിപ്പിൽ അറിയിച്ചു.