മസ്‌കറ്റ്: സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കേരളം സ്‌റ്റേറ്റ് അണ്ടർ സെവൻ സംസ്ഥാന ചെസ്സ് മത്സരത്തിൽ ബൗഷർ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഇലാൻ ഷഫീക് ചാമ്പ്യനായി.സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ സെവൻ സംസ്ഥാന ചെസ്സ്ചാമ്പ്യൻഷിപ്പിൽ ഇലാൻ ഷഫീക് (തൃശ്ശൂർ) ഓപ്പൺ വിഭാഗത്തിലും ഋത്വിക ആർ (കൊല്ലം) ഗേൾസ് വിഭാഗത്തിലും ചാമ്പ്യന്മാരായി.സിദ്ധാർഥ് ആനന്ദ് (തൃശ്ശൂർ) നെയ്തിൽ ഡി അസേര ( ആലപ്പുഴ) എന്നിവർ ഓപ്പൻ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തീർഥ ജ്യോതിഷ് (ആലപ്പുഴ), നിഖിത ആർ (ആലപ്പുഴ) എന്നിവർ ഗേൾസ് വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.തൃശ്ശൂർ, പാവറട്ടി, വെന്മേനാട് ചക്കനാത്ത് വി എം ഷഫീക്കിന്റെയും, നഷീജാ ഷഫീക്കിന്റെയും നാലാമത്തെ മകനാണ് ഇലാൻ ഷഫീക്. ഇലാന്റെ സഹോദരന്മാരായ സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാര്തഥികളായ സിനാൻ ഷഫീക്, ഇസാൻ ഷഫീക് എന്നിവരും ഒട്ടനവധി ചെസ്മത്സരങ്ങളിൽ ചാമ്പ്യന്മാരായിട്ടുള്ളവരാണ്.കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം കെ ഹരിദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എസ് എം ശ്രീകുമാർ, കൺവീനർ എസ് സാബു, അംഗങ്ങളായ ജെ രാജു, ഹരികൃഷ്ണൻ ടി എസ്, ജോ. കൺവീനർ പി ആർ സാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *