മസ്കറ്റ്: ഉയർന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളിൽ ഒമാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് . പ്രമുഖ ഏജൻസിയായ ” നംബിയോ ” ഈയിടെ നടത്തിയ സർവേയിലാണ് ലക്സംബർഗ് , നെതെർലാൻഡ്‌ , ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ കൂട്ടത്തിൽ ആദ്യ നാലിൽ ഇടംപിടിച്ചത് . ഒരു പ്രത്യേക രാജ്യത്തിലോ നഗരത്തിലോ താമസിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നൽകുന്ന വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തൽ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത് . മറ്റു ജി.സി.സി രാജ്യങ്ങളായ ഖത്തർ പതിനേഴാം സ്ഥാനത്തും , യു.എ .ഇ ഇരുപതാം സ്ഥാനത്തും ,സൗദി അറേബിയ ഇരുപത്തിയഞ്ചാം സ്ഥാനത്തും , കുവൈറ്റ് മുപ്പത്തിയേഴാം സ്ഥാനത്തുമാണ് . ജീവിത നിലവാര സൂചിക, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ശേഷി , വ്യക്തിഗതസുരക്ഷ. കാലാവസ്ഥ സാഹചര്യങ്ങൾ , ജീവിതച്ചിലവ് , ആരോഗ്യ സുരക്ഷ, ഗതാഗത സൗകര്യങ്ങൾ എന്നിവ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത് . രാത്രിയിൽ ലോകത്തിൽ ഏറ്റവും സുന്ദരമായിരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ട്രാവൽ ബാഗ് കമ്പനിയും , വിദേശികൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യ രാജ്യമായി ” എക്‌സ്പാറ്റ് ഇൻസൈഡർ ” സർവേയും ഈയിടെ ഒമാനെ തിരഞ്ഞെടുത്തിരുന്നു . വിവിധ അന്തർദേശീയ ഏജൻസികളിൽ നിന്നും ഒരാഴ്‌ചക്കുള്ളിൽ ഒമാന് ലഭിക്കുന്ന മൂന്നാമത്തെ മികച്ച റാങ്കിങ് ആണിത് , ഇത്തരം നേട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കു ഏറെ സഹായകമായിട്ടുണ്ടെന്നു ഈയിടെ പുറത്തുവന്ന സെൻട്രൽ ബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *