മസ്കറ്റ് : കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തമായ വയനാട് ദുരന്തത്തിൽ ഒമാൻ തൃശൂർ ഓർഗനൈസേഷൻ അനുശോചിച്ചു, റൂവി അൽ ഫൈലാഖ് ഹോട്ടലിൽ എ പി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാട്ടിൽ മരണപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി ഹസ്സൻ കേച്ചേരി സദസ്സിന് സ്വാഗതം പറഞ്ഞു, ഓർഗനൈസേഷൻ ബിജു അമ്പാടിയുടെ നേതൃത്വത്തിൽ നേരത്തെ നടത്താൻ തീരുമാനിച്ച ഓണാഘോഷ പരിപാടി മാറ്റിവെക്കാനും, ദുരന്തവുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്ക് സഹായം ചെയ്യാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു, വാസുദേവൻ തളിയാറെയുടെ നന്ദി പ്രകാശത്തിനു ശേഷം യോഗം പിരിഞ്ഞു