മസ്കറ്റ്
ഒമാൻ തീരത്ത് ഭൂചലനം. സൂറിൽ നിന്നും 51 കിലോമീറ്റർ നോർത്ത് ഈസ്റ്റ് ഒമാൻ കടലിൽ ആണ് ഭൂചലനം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ച്ചർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രി പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്. നല്ല പ്രകമ്പനം അനുഭവപ്പെട്ടതായി സൂറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ പറഞ്ഞു.