മസ്കറ്റ് : കേരളത്തിൽ വയനാട്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചനം അറിയിച്ചു.ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവിന് ആണ് സുൽത്താൻ അനുശോചന സന്ദേശം അയച്ചത്. പ്രകൃതിദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും തൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി സുൽത്താൻ പ്രസിഡന്റ്റിന് അയച്ച സന്ദേശത്തിൽ പറയുന്നു