സലാല : ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഉരു ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.അപകടത്തിൽ ഒരു ഗുജറാത്ത് സ്വദേശിയെ കാണാതായി. സെമാലിയയിലെ ബൊസാസൂവിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ഉരുവാണ് മോശം കാലാവസ്ഥയെ തുടർന്ന് അപകത്തിൽപ്പെടുന്നത്. എൻജിൻ മുറിയിൽ വെള്ളം കയറി മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ സലാല പോർട്ടിൽ എത്തിച്ചു. മറ്റൊരു ബോട്ട് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുജറാത്ത് മാൻദവി കച്ചിലെ സാമിർ സുലൈമാനെയാണ് (28) കാണാതായത്.അപകടം നടക്കുമ്പോൾ ഇദ്ദേഹം എൻജിൻ റൂമിൽ ആയിരുന്നു. ഉരു ജീവനക്കാരായ ദൗദ് ഉമർ, അബ്ദുൽ മനാഫ് സേലംമാട്, യൂനുസ് അഹമ്മദ്, ഇല്യാസ് സിദ്ദീഖ്, അനീസ് ഇല്യാസ്, മമ്ദാ റാഫിഖ് ആദം, യൂനൂസ് അലിയാസ്, മുസ്തക് ഹാജി ത്വയ്യിബ് എന്നിവരെയാണ് രക്ഷിച്ചത്. എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. സൊമാലിയ രജിസ്ട്രേഷനുള്ള ഉരു ഗുജ്റത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. രക്ഷപ്പെടുത്തിയവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്‍റ് ഡോ. കെ. സനാതനൻ ഇന്സൈഡ് ഒമാനോട് പറഞ്ഞു. ഈ മാസം 12ന് ബൊസാസൂവിൽനിന്ന് പുറപ്പെട്ട കപ്പൽ 13ന് പുലർച്ചെ ആറു മണിക്ക് ആണ് അപകടത്തിൽപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *