മസ്കറ്റ് : എൻ ട്രസ്റ്റ് ഒമാൻ കുട്ടികൾക്കായി ഓറിയൻ്റെഷൻ വർക്ക് ഷോപ്പുകൾ തുടങ്ങി. ഒമാനിലെ വിവിധ യൂണിറ്റുകളിൽ 4 ആഴ്ചകളിലായിട്ടാണ് ഫ്യൂച്ചർ ലീഡേഴ്സ് ഓറിയൻ്റെഷൻ വർക്ക് ഷോപ്പ്( ഫ്‌ലോ) സംഘടിപ്പിക്കുന്നത്.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവ വചനം ഉൾക്കൊണ്ട് ആണ് കുട്ടികൾക്ക് ലീഡർഷിപ്പ് ഓറിയൻ്റെഷൻ സംഘടിപ്പിക്കുന്നത്. അഡ്വക്കെറ്റ് എം.കെ പ്രസാദ് കുട്ടികൾക്ക് വിദ്യഭ്യാസത്തെയും വിജ്ഞാനത്തെയുംകുറിച്ച് ക്ലാസ് എടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ് ദിലീപ്കുമാർ എസ് എൻ ട്സ്റ്റ് ഗാല പ്രസിഡണ്ട് സുനിൽ സദാശിവൻ എന്നിവർ സംസാരിച്ചു. ട്രെയിനർമാരായി റെജി കളത്തിൽ ,സുനിൽ, എന്നിവരും നേതൃത്വംനൽകാൻ സുരേഷ് തേറമ്പിൽ ബിജുദേവ് , ബൈജു സന്നിഹിതരായിരുന്നു.