മസ്കറ്റ് : വിലക്കുറവും ഗുണമേന്മയും കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ തന്നെ സാധാരണക്കാർക്കിടയിൽ വ്യക്തിമുദ്രപതിപ്പിച്ച മാർക്കസേവ് അതിൻറെ ഒമാനിലെ മൂന്നാമത്തെ ശാഖയായ അൽഖൂദ് മാർക്ക് ആൻറ് സേവ് നൂറു ദിന ആഘോഷങ്ങളുടെ പരിപാടികൾക്ക് ഇന്ന് മുതൽ തുടക്കമായി. വിവിധങ്ങളായ വിനോദങ്ങളും പ്രത്യേക പ്രമോഷനുകളുമായി വൈവിധ്യമാർന്ന പരിപാടികളാണ് നൂറു ദിന ആഘോഷങ്ങളുടെ ഭാഗമായി അൽഖൂദ് മാർക്ക് ആൻഡ് സേവിൽ ഒരുക്കിയിട്ടുള്ളത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വേനലവധിയും, ഈദും പരിഗണിച്ചുകൊണ്ട് ലൈഫ് സ്റ്റൈൽ വിഭാഗങ്ങൾക്ക് പ്രത്യേക വില കുറവാണ് ഈ ഒരു കാലയളവിൽ ഒരു കിയിട്ടുള്ളത്.
ഈ വിഭാഗത്തിൽനിന്ന് 10 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ 2.5 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭ്യമാകും. ഈ ഒരു പ്രമോഷൻ അൽഖൂദ് ബ്രാഞ്ച് കൂടാതെ മാർക്ക് ആൻറ് സേവിന്റെ മൊബൈല, ബറക്ക, ശാഖകളിലും ലഭ്യമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആശയമായ രീതിയിലാണ് നുറു ദിന പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കുന്നത്. സാധാരണക്കാരന്റെ നിത്യ ചെലവ് ക്രമീകരിക്കുക എന്നതിൻറെ ഭാഗമായി ഫുഡ് സെഷനുകളിലും അതിശയിപ്പിക്കുന്ന വിലക്കുറവാണ് ഈ ഒരു കാലയളവിൽ മാർക്ക് ആൻഡ് സേവിന്റെ ഒമാനിലെ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുള്ളത്.
നല്ലവരായ ഉപഭോക്താക്കൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് മാർക്ക് ആൻഡ് സേവിന് ഇത്തരം പുതിയ പ്രമോഷനുകളും പുതിയ സംരംഭങ്ങളും തുടങ്ങാൻ പ്രചോദനമാകുന്നത്.
ഒമാന് പുറമേ സൗദി അറേബ്യ, ദുബൈ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലായി നിലവിൽ 11ഓളം ബ്രാഞ്ചുകൾ മാർക്ക് ആൻഡ് സേവിന് ഉണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ പുതുതായി 12 ഓളം ശാഖകളും ഈ ഗ്രൂപ്പിൻറെ ഭാഗമായി മാറുകയാണ്. മിഡിൽ ഈസ്റ്റിൽ ആകെ വ്യാപിച്ചുകിടക്കുന്ന വെസ്റ്റേൺ ഇൻറർനാഷണൽ ഗ്രൂപ്പിൻറെ സംരംഭമാണ് മാർക്ക് ആന്റ് സേവ്. ഏറെ വ്യത്യസ്തമായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഈ ഒരു പ്രമോഷൻ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് മാനേജ്മെൻറ് അറിയിച്ചു.