സലാല :
സുൽത്താനേറ്റ് ഒമാനിൽ ഇന്ത്യൻ സ്കൂളുകളിൽ 12,10 പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ സലാല ഇന്ത്യൻ സ്കൂളിനെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സലാല കെഎംസിസി ആദരിച്ചു. കെഎംസിസിയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ ‘കലാവിരുന്ന് 2024 ‘ എന്ന പ്രോഗ്രാമിൽ വച്ചാണ് സലാല കെഎംസിസി ആദരിച്ചത്.
ടോപ്പ് മൂന്ന് സ്ഥാനങ്ങൾ നേടിയ 12, 10 ക്ലാസുകളിലേ വിദ്യാർഥികളെയാണ് മൊമെന്റോ നൽകി ആദരിച്ചത്.
സലാല വിമൻസ് ക്ലബ്ബിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി സ്കൂളിനും വിദ്യാർത്ഥികൾക്കും സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷബീർ കാലടി ഹമീദ് ഫൈസി,അലി ഹാജി,
ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്,ആർ കെ അഹമ്മദ്,കാസിം കോക്കൂർ ഇബ്രാഹിം എകെ, കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം ഹാജി എന്നിവർ.
മൊമെന്റോ വിതരണം ചെയ്തു. ഇത്തരം അനുമോദന പരിപാടികൾ നാട്ടിൽ സജീവമായി തന്നെ നടക്കാറുണ്ട് എന്നും അത്തരം കാര്യങ്ങൾ പ്രവാസി സംഘടനകൾ എന്നുള്ള നിലക്ക് എല്ലാവരും ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ഇവിടുത്തെ കുട്ടികൾക്കും അത്തരത്തിൽ ഉള്ള അവസരങ്ങൾ നഷ്ടമാകാതിരിക്കാൻ കാരണമാവും എന്നും ഉദ്ഘടനം ചെയ്ത് കൊണ്ട് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി പറഞ്ഞു.
പാലക്കാട് ജില്ലാ പ്രസിഡൻ്റ് സലാം ഹാജി ആമയൂർ യോഗത്തിന് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് ഡോക്ടർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക്ക് പഠാങ്കർ,
വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി,ജാബിർ ഷരീഫ് എന്നിവർ സംസാരിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കാലാ പരിപാടികൾ നടന്നു പ്രമുഖ മാപ്പിള പാട്ടു കലാകാരൻ നസീർ കൊല്ലം, നസീബ് നസീർ ഉമ്മുകുൽസു എന്നിവർ സംബന്ധിച്ചു
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് മണ്ണാർക്കാട് മ സ്വാഗതവും,ജില്ല വൈസ് പ്രസിഡന്റ് അബദുൽ ഫത്താഹ് നന്ദിയും പറഞ്ഞൂ.പ്രോഗ്രാം കൺവീനർ,ഹസീബ്, കോഡിനേറ്റർ ഷൗക്ക്ത്ത് അൽ കൗസർ, ഷുഹൈബ് മാസ്റ്റർ, വളണ്ടിയർ കാപ്റ്റൻ ശറഫുദ്ധീൻ, വൈസ് കാപ്റ്റൻ ഷാഫി ജില്ല എസ്ക്യൂട്ടിവ് അംഗങ്ങളായ
അബ്ബാസ് തൊട്ടര,മുജീബ് വല്ലപ്പുഴ,ഫൈസൽ ഒറ്റപ്പാലം അബ്ദുൽ സലാം,ഫിറോസ് എടത്തനാട്ടുകാര ശറഫുദ്ധീൻ ആമയൂർ, തുടയവരും സംബന്ധിച്ചു