മസ്കറ്റ് : എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ, മെർജ് ചെയ്യുകയോ ചെയ്യപ്പെട്ട വിവരം അറിയിച്ച് കൊണ്ട് ഒമാനിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് സർക്കുലർ പുറത്തിരക്കി. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ സർക്കുലർ പ്രകാരമുള്ള വിവരങ്ങൾ
ക്യാൻസൽ ചെയ്യപ്പെട്ട വിമാനങ്ങൾ
1. മെയ് 29 മുതൽ മെയ് 31 വരെയുള്ള കോഴിക്കോട് മസ്കറ്റ് വിമാനം.
2. മെയ് 30 മുതൽ ജൂൺ ഒന്നു വരെയുള്ള മസ്കറ്റ് – കോഴിക്കോട് വിമാനം.
3. 31 മെയ്, കണ്ണൂർ – മസ്കറ്റ്, മസ്കറ്റ് – കണ്ണൂർ വിമാനം.
4. മെയ് 30 തിരുവനന്തപുരം – മസ്കറ്റ്, മസ്കറ്റ് – തിരുവനന്തപുരം വിമാനം.
മെർജ് ചെയ്യപ്പെട്ട വിമാനങ്ങൾ
1. *ജൂൺ 08 & 09* തിരുവനന്തപുരം – മസ്കറ്റ്, കോഴിക്കോട്- മസ്കറ്റ് വിമാനങ്ങൾ. _പുതിയ റൂട്ട് തിരുവനന്തപുരം – കോഴിക്കോട് – മസ്കറ്റ്_
2. *ജൂൺ 08 &09* മസ്കറ്റ് – കോഴിക്കോട്, മസ്കറ്റ് – തിരുവനന്തപുരം വിമാനങ്ങൾ. _പുതിയ റൂട്ട് മസ്കറ്റ് – കോഴിക്കോട് – തിരുവനന്തപുരം._