മസ്കറ്റ് : ഒമാനിൽ ജയിലിൽ വെച്ച്‌ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖ് (51)ന്റെ മൃതദേഹം മസ്കറ്റ് അമിറാത്ത് ഖബറിടത്തിൽ മസ്കറ്റ് കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഖബ്റടക്കി. പാണക്കാട്‌ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ മൃതദേഹം സന്ദർശിച്ചു പ്രാർത്ഥന നിർവഹിച്ചു. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ്  മയ്യിത്ത്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി മസ്കത്തിലെ അമറാത്ത്‌ ഖബർ സ്ഥാനിൽ മറവു ചെയ്തത്. അനുബന്ധ പ്രവർത്തനങ്ങൾക്ക്‌ മസ്കത്ത്‌ കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *