മസ്കറ്റ്
——
ഒമാനിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാൻ തീരുമാനം… വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് കൂടുതൽ കാലത്തേക്ക് രജിസ്ട്രേഷൻ അനുവദിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷൻ അഥവാ മുൽക്കിയ ഓരോ വർഷവും പുതുക്കുന്നതാണ് ഒമാനിൽ നിലവിലുള്ള നിയമം.. ഇതിൽ മാറ്റം വരുത്താനാണ് റോയൽ ഒമാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.. ഇതനുസരിച്ച് വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് എല്ലാ വർഷവും രജിസ്ട്രേഷൻ പുതുക്കണമെന്നില്ല. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധി ഉണ്ടായിരിക്കണം.. ഇൻഷുറൻസ് എത്രത്തോളമുണ്ടോ അതുവരെ രജിസ്ട്രേഷൻ നീട്ടി നൽകും. ഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പോലീസിന്റെ പ്രഖ്യാപനം.. പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശ്രൈഖിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാലുടന് പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *