മസ്കറ്റ് : ഹരിപ്പാട് പ്രവാസി അസ്സോസിയേഷൻ -ഒമാൻ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം “ഒന്നാണ് നമ്മൾ ” മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വിപുലമായ കലാപരിപാടികളോടെ റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ങ്ടണിൽ ആഘോഷിച്ചു.
ഹാപ്പ പ്രസിഡന്റ് കൈലാസ് നായരുടെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ മുഖ്യാതിഥികളായി ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായു *ഡോ താലിബ് അൽ ബലൂഷിയും, കേരള കയർഫെഡ് ചെയർമാനും, ഹരിപ്പാടിന്റെ മുൻ MLA യും കൂടിയായ ശ്രീ TK ദേവകുമാറും* ചേർന്ന് ഭദ്ര ദീപം തെളിയിച്ചു ഉത്‌ഘാടനം നിർവഹിച്ചു. മീഡിയ പ്രധിനിധിയായി കബീർ യൂസഫും ഹാപ്പ പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ വിനീത് കുമാർ, വിപിൻ വിശ്വൻ, സജിത വിനോദ്, അനുപൂജ എന്നിവർ ചേർന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കമ്മറ്റി അംഗം അനുപൂജ സ്വാഗതമർപ്പിച്ച യോഗത്തിൽ ഹാപ്പ സെക്രെട്ടറി ബിനീഷ് ചന്ദ്രബാബു, ട്രെഷറർ വിമൽ എന്നിവർ ആശംസകളു, ഹാപ്പ പ്രോഗ്രാം കമ്മറ്റി കോർഡിനേറ്റർ അജി ഹരിപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി.
ഡോ. താലിബ് അൽ ബലൂഷി തിരക്കഥ എഴുതി സംവിധാനം ചെയ്ത “ദി ഡേർട്ടി ഫീറ്റ്” എന്ന ഷോർട് ഫിലിമിന്റെ പ്രീമിയർ പ്രദർശനവും, കോമഡി താരം കലാഭവൻ സുധിയുടെ സ്റ്റാൻഡ് അപ്പ് കോമഡി, ഹാപ്പ അംഗങ്ങളും, മസ്ക്കറ്റിലെ വിവിധ സംഘടനകളിലെ കലാകാരന്മാരും, കലാകാരികളും ചേർന്ന് അവതരിപ്പിച്ച ദഫ് മുട്ട് , കീതർ പ്ളേ, ഗാനങ്ങൾ , നൃത്തങ്ങ, ഫ്യൂഷൻ , ചീക്കെ – ഡിജെ തുടങ്ങി നിരവധി
കലാപരിപാടികളും ഹാപ്പയുടെ ആഘോഷവേദിക്ക് കൂടുതൽ ഉണർവേകി.
എക്സിക്യൂട്ടീവ് അംഗം സുനില പ്രവീൺ സ്റ്റേജ് കോർഡിനേറ്റു ചെയ്തു “ഒന്നാണ് നമ്മൾ ” കലാവിരുന്ന് എല്ലാ ഹരിപ്പാടെൻസിന്റെയും പിന്തുണ പിന്തുണയോടെ മികച്ച വിജയമായി മാറി.