മസ്കറ്റ് : ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് ഈസ്റ്റർ-ഈദ്-വിഷു ആഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും സംയുക്തമായി നടത്തി. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ അരങ്ങേറി.
വാർഷിക പൊതുയോഗത്തിൽ 2024-25 വർഷത്തേക്കുള്ള 32 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു. രാജൻ ചെറുമനശ്ശേരിൽ (രക്ഷാധികാരി) സാബു പരിപ്രയിൽ (പ്രസിഡന്റ്) രാജേഷ് നായർ (വൈസ് പ്രസിഡന്റ്) അനിൽ ലക്ഷ്മണൻ (സെക്രട്ടറി) ഉമേഷ് കരുവാറ്റ (ജോ. സെക്രട്ടറി) സജി ജോർജ് (ട്രഷറാർ) വിജയ് മാധവ് (പ്രോഗ്രാം കോർഡിനേറ്റർ) പ്രേംജിത്ത് (ഐ ടി സെക്രട്ടറി) അരുൺ നാരായണൻ (ഐ ടി ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന സമിതിയാണ് നിലവിൽ വന്നത്.
11 വർഷം പൂർത്തിയാക്കുന്ന സംഘടന ഈ വർഷവും ഒമാനിലെ പ്രവാസി സമൂഹത്തിലും കേരളത്തിലുമായി വിവിധ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോയുടെ അടിക്കുറിപ്പ്
ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് 2024-25 വർഷത്തെ ഭരണ സമിതി