മബേല : സി. ബി. എസ്. സി. ക്ലാസ് പത്ത് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ മബേല ഇന്ത്യൻ സ്കൂളിലെ അക്ഷയ അളകപ്പൻ 98.8 ശതമാനം മാർക്കു നേടി ഒമാൻ തലത്തിൽ ഒന്നാമതെത്തി അഭിമാനനേട്ടം സ്വന്തമാക്കി. കൂടാതെ 98.6 ശതമാനം മാർക്കു നേടി ഭാർഗവി വൈദ്യ ഒമാൻ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മബേല ഇന്ത്യൻ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. 98.2 ശതമാനം മാർക്കു നേടിയ അനിരുദ്ധ കൃഷ്ണേന്ദ്ര മുൽഗുണ്ട് സ്കൂൾ തലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. 
      പരീക്ഷ എഴുതിയ ഇരുനൂറ്റി അറുപത്തിരണ്ട് വിദ്യാർത്ഥികളും ഉയർന്ന മാർക്കു സ്വന്തമാക്കി വിജയത്തിളക്കത്തിന് മാറ്റുകൂട്ടി. പരീക്ഷ എഴുതിയ വിദ്യാർത്ഥി കളിൽ എഴുപത്തിരണ്ടു വിദ്യാർത്ഥികൾ തൊണ്ണൂറു മാർക്കിനുമുകളിൽ നേട്ടം സ്വന്തമാക്കിയപ്പോൾ, എൺപത് വിദ്യാർത്ഥികൾ എൺപതിനും തൊണ്ണൂറിനുമിട യിൽ മാർക്ക് കരസ്ഥമാക്കി. അമ്പത്തിയെട്ട് വിദ്യാർത്ഥികൾ എഴുപതിനും എൺപതി നുമിടയിൽ മാർക്ക് നേടിയാണ് ഉന്നതപഠനത്തിന് അർഹരായത്.


വിവിധവിഷയങ്ങളിൽ ഉയർന്നമാർക്കു നേടിയവർ
ഇംഗ്ലീഷ് : ഭാർഗവി വൈദ്യ (99 മാർക്ക്)
കണക്ക്: നൂറിൽ നൂറുമാർക്കും നേടിയവർ: ഭാർഗവി വൈദ്യ, റൂബൻ അമല ചന്ദ്രൻ, പാർത്ഥീവ് രവീന്ദ്രൻ 
മലയാളം നൂറിൽ നൂറുമാർക്കും നേടിയവർ: അഭിഷേക് ദീപക് ,ആത്മജ അരുൺ ഗ്രീഷ്മ ഗിരീഷ് , മരിയ പിന്റോ, പാർത്ഥീവ് രവീന്ദ്രൻ, കൃപ എൽസ വിനു, ഫാത്തിമ സന, മെർലിൻ മരിയ പ്രദീപ്, ശ്രാവണ എസ്. നായർ   
അറബിക് നൂറിൽ നൂറുമാർക്കും നേടിയവർ: അമാൻ ഖാലിദ് , യോസ്റ്റിന
സംസ്കൃതം : നൂറിൽ നൂറുമാർക്കും നേടിയവർ:, അക്ഷയ അളകപ്പൻ, അനിരുദ്ധ കൃഷ്ണേന്ദ്ര മുൽഗുണ്ട്
സയൻസ് : അക്ഷയ അളകപ്പൻ, അമാൻ ഖാലിദ് (99 മാർക്ക്)
സോഷ്യൽസയൻസ് : അനിരുദ്ധ കൃഷ്ണേന്ദ്ര മുൽഗുണ്ട്,, അഭിനന്ദ് കൃഷ്ണദാസ്, സായ് ജനനി സുബരാമൻ, ജൂഡ് ഷാജി ജോസഫ് (99 മാർക്ക്)
ഇൻഫോർമേഷൻ ടെക്നോളജി : മറിയം മുസ്തഫ ( 98 മാർക്ക് )
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : അക്ഷയ അളകപ്പൻ, നേത്ര ആനന്ദ്, ഭാർഗവി വൈദ്യ, അഭിനന്ദ് കൃഷ്ണദാസ്, ജോഷിറ്റ ഗ്ലാഡിസ്, അഭിഷേക് ദീപക്, ഗ്രീഷ്മ ഗിരീഷ് (99 മാർക്ക്)
ഫിസിക്കൽ ആക്റ്റിവിറ്റി ട്രെയ്നർ : ദേവകി കൃഷ്ണ (99 മാർക്ക്)
ഹെൽത്ത് കെയർ : ഫാത്തിമ സന, മെർലിൻ മറിയ പ്രദീപ് (99 മാർക്ക്)
മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പർവീൺ കുമാർ എന്നിവർ അഭിനന്ദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *