വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കാൻ അധികാര കേന്ദ്രങ്ങൾ ഉടൻ ഇടപെടലുകൾ നടത്തണം.
ഓമനിലും മറ്റു ജിസിസി രാജ്യങ്ങളിലേയും നിരവധി പ്രവാസികളാണ് എയർ ഇന്ത്യയുടെ അനാസ്ഥ മൂലം ഈ ദുരിതത്തിൽ എത്തിയിരിക്കുന്നത്.ജീവിതം കെട്ടിപെടുക്കുന്നതിന് വേണ്ടി പല സ്വപ്നങ്ങളും കണ്ടു യാത്ര തിരിക്കാൻ വന്നവർക്കാണ് ഈ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്. പലരുടെയും ജോലി വരെ നഷ്ടപെടുന്ന അവസ്ഥയാണ് ഉള്ളത്. സ്കൂൾ വെക്കേഷൻ സമയത്ത് അന്യായമായി ഫ്ലൈറ്റ് ചാർജ്ജ് നടത്തുന്ന വിമാന കമ്പനികക്കെതിരെയും നടപടി എടുക്കണം. നമ്മുടെ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക സ്രോദസ്സ് ആയ പ്രവാസികളെ കൈവിടരുത്. അവരെ ചേർത്തു നിർത്തണമെന്നും റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജ.സെക്രട്ടറി സുനിൽ നായർ ട്രഷറർ സന്തോഷ് കമ്മറ്റി അംഗങ്ങളായ സുജിത് സുഗുണൻ, ആസിഫ്, നസീർ ,പ്രദീപ്, ഷാജഹാൻ, നീതു ജിതിൻ, സുരാജ്, എബി, ബെന്നറ്റ്, സച്ചിൻ, ഷൈജു എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.