മസ്കറ്റ് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് യു എ ഇ സന്ദർശനത്തിനൊരുങ്ങുന്നു. ഏപ്രിൽ 22 തിങ്കളാഴ്ച ആവും സുൽത്തതാന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) സന്ദർശനം. സന്ദർശന വേളയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒമാൻ വാർത്താ ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്.