സീബ് : പതിനാല് വർഷം മുൻപ് സീബ് സൂക്കിൽ നദ ഹാപ്പിനെസ്സ്  എന്നപേരിൽ തുടക്കമിട്ട   സ്ഥാപനത്തിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിനത്തിൽ
സീബ് സൂക്കിൽ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ആയിരത്തിൽ അധികം പേർ പങ്കെടുത്ത മെഗാ ഇഫ്താർ  സൂക്കിലുള്ളവർക്ക് വേറിട്ട അനുഭവമായി
സൂക്കിൽ എത്തുന്ന സാധരണക്കാരും അവിടുത്തെ കച്ചവടക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സൂക്കിൽ നടത്തിയ ഇഫ്താർ ജന ബഹുല്യം കൊണ്ട് ശ്രദ്ധേയമായി
നദ ഹാപ്പിനെസ്സ് ജീവനക്കാരുടെ  ചിട്ടയായ പ്രവർത്തനം നിയന്ത്രിച്ചത് സൂക്കിലെ നദ ഹാപ്പിനെസ്സ് ആദ്യ ജീവനക്കാരൻ അബ്ദുറസാഖ് ആണ്.
ഇഫ്താർ വിരുന്ന് ഒരു പരാതിക്കും ഇടയില്ലാതെ പൂർത്തീകരിക്കാൻ ആയി
സീബ് സൂക്കിൽ ഇത്രയും വിപുലമായ ഇഫ്താർ ആദ്യമാണെന്ന് സൂക്കിലെ പഴയ കച്ചവടക്കാർ പറയുന്നു
ഇഫ്താറിന് നദഹാപ്പിനെസ്സ് ട്രെഡിങ് കമ്പനി ചെയർമാൻ അബ്ദുസ്സലാം മുണ്ടോളങ്ങര,
മാനേജിങ് ഡയറക്ടർ,മുഹമ്മദ്‌ ആഷിഫ്
ഡയറക്ടർ അബ്ദുൽ സലീം, ജനറൽ മാനേജർ അമീർ അഹമ്മദ്  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *