മസ്കറ്റ് : അന്ത്യഅത്താഴത്തിൻ്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു. ഒമാനിലെ ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയത്തിൽ നടന്ന പെരുന്നാൾ കുർബ്ബാനക്ക് മലങ്കര കത്തോലിക്ക സഭ വികാരി ഫാ. ഫിലിപ്പ് നെല്ലിവിള ഫാ: ജിബിൻഎന്നിവർ നേതൃത്വം നൽകി. തുടർന്ന് പെസഹാ അപ്പം മുറിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. ചടങ്ങുകൾക്ക് സെൻട്രൽ യൂണിറ്റ് ഭാരവാഹികളായ നെബു മാത്യൂ. ജിജി, ബിജുമോൻ ജോൺ കൊട്ടാരക്കര,റോണാ തോമസ്,ജിജോ, റോജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ദുഃഖ വെള്ളി ശിശ്രൂക്ഷകൾ വെള്ളി രാവിലെ 7 മണി മുതൽ റൂവി സെൻറ് പീറ്റി ഴേസ് ആൻഡ് പോൾ ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു