മസ്കറ്റ് :

2024 മസ്കറ്റ് അന്താരാഷ്റ്റ്ര ചലചിത്രോത്സവം പതിവുപോലെ അറബ് സെക്റ്ററിലെ ഭീമന്മാരായ ഇറാനും മൊറോക്കോയും ഈജിപ്തുമൊക്കെ നേട്ടങ്ങൾ കൊയ്തുകൊണ്ട് ആഘോഷിച്ചു. ഒമാൻ ഫിലിം സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സമാപന ചടങ്ങിൽ ഹെർ ഹൈനെസ് സൈദ ഹുജൈജ ബിന്റ് ജൈഫെർ അൽ സൈദ് മുഖ്യാതിഥി ആയി. മസ്കറ്റ് അന്താരാഷ്ട്ര ചലചിത്രോത്സവം കൊടിയിറങ്ങുമ്പോൾ കേരളത്തിനു അഭിമാനമായി മികച്ച നടിയ്ക്കുള്ള ജൂറി പുരസ്കാരം നിലാഞ്ജന എന്ന മലയാളി പെൺകുട്ടി സ്വന്തമാക്കി. നിലാഞ്ജനയുടെ അമ്മ യും ഒമാനിലെ ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യവുമായ സംവിധായിക സുധാ രാധിക എഴുതി സംവിധാനം ചെയ്ത , ‘പക്ഷികൾക്ക് പറയാനുള്ളത് ‘എന്ന മലയാള സിനിമയിലെ പ്രധാന കഥാപാത്രമാണു നിലാഞ്ജനയ്ക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്.


ചൈൽഡ്അബ്യൂസ് ഉണ്ടാക്കുന്ന മാനസിക ആഘാതങ്ങളും അതിന്റെ ദുരന്തപരിണാമവുമാണു പക്ഷികൾക്ക് പറയാനുള്ളത് എന്നതിന്റെ ഇതിവൃത്തം. കേരളത്തിലെ, പതിമൂന്നു വയസ്സുള്ള ഗ്രാമീണ നായികയെയാണു മസ്കറ്റിൽ ജനിച്ചു, അമേരിക്കൻ സ്കൂളിൽ പഠിച്ച നിലാഞ്ജന അതി തന്മയത്തത്തൊടെ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ നടിയായ സബ്രിന ക്ലീവെർ, ഓസ്കാർ നോമിനി സ്കോറ്റിഷ് ഛായാഗ്രാഹകൻ ഫിൽ റോബെർറ്റ്സൻ, മഗ്ദി അഹമെദ് , എസ്സാം അൽ സജാലി എന്നിവരടങ്ങിയ ജൂറിയാണു ഫീചർ ഫിലിമുകളെ വിലയിരുത്തിയത്. മൊറൊക്കൊ, ഇറാൻ, ഇറാക്ക്, ഈജിപ്റ്റ്, ലിബിയ തുടങിയ രാജ്യങളിലെ ചിത്രങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് 2 സിനിമകൾ ഫൈനലിലെത്തി. ഒമാനിൽ നിന്നുള്ള 36 ഷോട്ടു ഫിലിമുകളും 6 ഡൊക്യുമെന്ററികളും മത്സരവിഭാഗത്തിൽ മാറ്റുരച്ചു. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും നീലാഞ്ജനയുടെ കൈയൊപ്പുണ്ട്. ഒമാന്റെ സ്വന്തം സിനിമയായി പ്രദർശിപ്പിക്കപ്പെട്ട ,” ദ വാച് റ്റവർ” . ഒമാന്റെ മലനിരകളുടെ സൗന്ദര്യവും ജീവിതരീതികളും ഉൾക്കൊണ്ട സിനിമ ആയിരുന്നു. നീലാഞ്ജനയാണ് ” ദ വാച് റ്റവർ” എന്ന ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഒമാനി സിനിമയുടെ സംവിധായിക. ഒമാൻ സിനിമയുടെ സംവിധായികയായും ഇന്ത്യൻ പ്രാതിനിധ്യവുമായി നിറഞ്ഞു നിന്നത് മലയാളികൾക്ക് അഭിമാനമായി നിലാഞ്ജനയെന്ന ഫിലിം വിദ്യാർഥിനിയാണു . അമേരിക്കയിൽ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ സിനിമാറ്റിക് സ്റ്റഡീസ് ചെയ്യുന്ന നിലാഞ്ജനയ്ക്ക് അഭിമാന തുടക്കമാണു ഈ പുരസ്കാരം. നേരത്തെ സ്വീഡനിലെ ഹോപ് ഫിലിം ഫെസ്റ്റിവലിലും WRPN വുമൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡെലാവെ , സോക്കൽ അവാർഡ്‌സ് CA എന്നിവയിലും നിലാഞ്ജന ഫൈനലിസ്റ്റ് ആയിരുന്നു. WRPN Women international film festival, Delaware മികച്ച നടിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മസ്കറ്റിൽ ബിസിനെസ് നടത്തുന്ന കൊല്ലം സ്വദേശി ഷായുടെയും സിനിമാ സംവിധായിക സുധാ രാധികയുടെയും മകളാണു നിലാഞ്ജന.

Leave a Reply

Your email address will not be published. Required fields are marked *