മസ്ക്കറ്റ് :റമളാൻ മുന്നൊരുക്കം എന്ന ശീർഷകത്തിൽ മാർച്ച് ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിൽ ഒമാൻ എസ്ഐ സി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റമദാൻ മുന്നൊരുക്കം മത പ്രഭാഷണം സമാപിച്ചു.മാർച്ച് 7 വ്യാഴാഴ്ചനിസ് വയിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിനൗഫൽ അൻവരി പ്രാർത്ഥന നിർവഹിച്ചു.ജനറൽ കൺവീനർ അനസ് മൗലവി സ്വാഗതം പറഞ്ഞു.ചെയർമാൻ നൗഷാദ് കാക്കേരിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് അൻവർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജലീൽ റഹ് മാനി വാണിയന്നൂർ പ്രഭാഷണം നടത്തി.
ശനിയാഴ്ച നടന്ന സമാപന പരിപാടിഹമീദ് ഹാജിയുടെ അധ്യക്ഷതയിൽഅൻവർ ഹാജി ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡണ്ട് യൂസഫ് മുസ്ലിയാർ
വർക്കിംഗ് സെക്രട്ടറി ഷുക്കൂർ ഹാജി, ജലീൽ ഹാജി സോഹാർ, ആ ശിക്കുൽ ഹാദി വാഫി, ശൈഖ് അബ്ദുറഹിമാൻ മുസ്ല്യാർ , പ്രസംഗിച്ചു.
ജലീൽ റഹ് മാ നി പ്രഭാഷണം നടത്തി.പ്രോഗ്രാം കമ്മിറ്റി കൺവീനർ മോയിൻ ഫൈസി സ്വാഗതവും, ട്രഷറർ സക്കരിയ്യാ ഹാജി സീബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *