മസ്കറ്റ് : മസ്കറ്റ് : റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഹബാൻ മുപ്പത് പൂർത്തിയാക്കി   ചൊവ്വാഴ്ചയാവും ഒമാനിൽ  റമദാൻ വ്രതം ആരംഭിക്കുക യെന്ന്  ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു.വ്രതാനുഷ്ടാനങ്ങളാൽ പുണ്യം പെയ്യുന്ന മുപ്പതു ദിനരാത്രങ്ങളെ വരവേൽക്കാൻ ഒമാനിലെ വിശ്വാസി സമൂഹം ഒരുങ്ങി. ഇനിയുള്ള പകലുകൾ അന്ന പാനീയങ്ങൾ വെടിഞ്ഞും ദേഹേശ്ച്ചകൾക്ക് കടിഞ്ഞാണിട്ടും രാത്രികൾ തറാവീഹ് നമസ്കാരത്താലും ഖുർആൻ പാരായണത്താലും ധന്യമാകും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അറബ് ഇസ്ലാമിക ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്നു.  ഒമാനില്‍ തൊഴില്‍ മന്ത്രാലയം റമദാനിലെ തൊഴില്‍ സമയക്രമം നേരത്തെ പ്രഖ്യാപിച്ചുരുന്നു . സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. സര്‍ക്കാര്‍ മേഖലയിലെ ജോലി സമയം അഞ്ച് മണിക്കൂറാണ് . റമദാനിൽ  റോയൽ ഒമാൻ പോലീസിന്റെ  ഔദ്യോഗിക പ്രവർത്തി സമയം രാവിലെ ഏഴര മുതൽ ഉച്ചക്ക് പന്ത്രണ്ടര വരെ ആയിരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. വിസ , റെസിഡന്റ് കാർഡ്, നാഷണൽ ഐഡി , ഡ്രൈവിങ് ലൈസൻസ് , വാഹന രെജിസ്ട്രഷൻ  തുടങ്ങിയ സേവനങ്ങൾ ഈ സമയങ്ങളിൽ ആകും ലഭിക്കുക. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ പതിവുപോലെ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *