സൊഹാർ : സൊഹാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷന്റെ ‘തമം’ ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനനേതാക്കളും പങ്കെടുത്തു. കലാതിലകവും മലയാളമിഷൻ രാജ്യാന്തര കവിതാലാപന മത്സരത്തിൽ രണ്ടാം സമ്മാനവും നേടിയ ദിയ ആർ നായർ ഷോർട് ഫിലിം പ്രൊജക്ട് കോർഡിനേറ്റർ റഫീഖ് പറമ്പത്തിന് പോസ്റ്റർ കൈമാറികൊണ്ട് നിർവഹിച്ചു. അന്നാസ് പ്രൊഡക്ഷൻ പ്രതിനിധിയും പ്രധാന നടനുമായ ജോസ് ചാക്കോ പങ്കെടുത്തു.
അഞ്ച് രാജ്യാന്തര അവാർഡുകൾ നേടിയ ‘സമൂസ ‘ ഷോർട് ഫിലിം പ്രവർത്തകരാണ് തമം ഒരുക്കുന്നത്. കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പകയും മനസ്സിൽ സൂക്ഷിക്കുന്ന പ്രതികാരവും അത് തീർക്കുന്ന സംഭവ ബഹുലമായ ജീവിത നോവുമാണ് തമം പറയുന്നത് എന്ന് സംവിധായകൻ റിയാസ് വലിയകത്ത് പറഞ്ഞു. R4U മീഡിയ ചിത്രം നിങ്ങളിൽ എത്തിക്കുന്നു . കഥ. ഹനീഫ് സി., തിരക്കഥ. സംഭാഷണം
താജ് കുഞ്ഞിപാറാൽ. പ്രോജക്ട് കോർഡിനേറ്റർ റഫീഖ് പറമ്പത്ത്.
ക്രിയേറ്റീവ് ഡയറക്ടർ : നിഖിൽ ജേക്കബ്. അസോസിയേറ്റ് ഡയറക്ടർ നവാസ് മാനു. ക്യാമറ & സംവിധാനം റിയാസ് വലിയകത്ത്. എഡിറ്റ് & ഡി ഐ ശ്രീജിത്ത് എസ് ജെ , ടൈറ്റിൽ & പോസ്റ്റർ ഷാഫി ഷാ. റഹീം ഇച്ചൂസ്.
ഏപ്രിൽ മാസം പുറത്തിറങ്ങുന്ന ഷോട്ട് ഫിലിമിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതായി തമം പ്രവർത്തകർ പറഞ്ഞു