മസ്‌കത്ത്‌

ഇബ്രി ഇന്ത്യൻ സ്കൂളിലെ മാനേജ്മെന്റിന്റെ ബന്ധു നിയമനങ്ങൾ  ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി
ഇബ്രി സ്കൂളിൽ സമീപകാലത്തായി  നടന്നുവരുന്ന എസ്.എം. സി യുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും, അധ്യാപകരുടെ അനധികൃത നിയമനങ്ങളും, അധ്യാപകർക്ക് മേൽ ഏൽപ്പിക്കുന്ന അമിത സമ്മർദ്ദങ്ങളും,
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിനെ നിലവാര തകർച്ചയിലേക്ക് കൊണ്ട് പോകുമെന്ന രക്ഷിതാക്കളുടെ ആശങ്കയാണ് പരാതിക്ക് അടിസ്ഥാനം.

നിലവിൽ 700ലധികം വിദ്യാർഥികൾ പഠിക്കുന്ന ഇബ്രി ഇന്ത്യൻ സ്കൂൾ തുടങ്ങുന്നതിനും നിലവിലെ അവസ്ഥയിൽ മികച്ച സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനും ഇവിടുത്തെ സാധാരണക്കാരായ മലയാളി രക്ഷാകർത്താക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്
എസ്.എം.സിയിലെ പ്രാതിനിധ്യവും അനുബന്ധ പ്രവർത്തനങ്ങളും ഒരു വിഭാഗത്തിൻറെ നിയന്ത്രണത്തിൽ ആയതുകൊണ്ട് തന്നെ സ്കൂളിലെ എല്ലാ പാഠ്യേതര വിഷയങ്ങളും  സ്വജനപക്ഷ പാതപരമായി നടക്കുന്നു എന്ന പരാതിയും ഉന്നയിക്കപ്പെട്ടു.അധ്യാപക ദൗർലഭ്യവും അക്കാദമിക്ക് നിലവാരത്തകർച്ചയും ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ഉന്നയിച്ചാണ് രക്ഷിതാക്കൾ പരാതി നൽകിയത്.
അധ്യാപകരുടെ ഭാഗത്തു നിന്നും കുട്ടികൾക്ക് നേരിടേണ്ടി വരുന്ന ശിക്ഷാ നടപടികളും,, സ്കൂളിലെ വ്യത്യസ്തങ്ങളായ ശോചനീയ അവസ്ഥയും  പരാതിയിൽ ഉന്നയിക്കപ്പെട്ടു.

200ലധികം രക്ഷിതാക്കൾ ഒപ്പിട്ട പരാതി ബോർഡ്‌ ചെയർമാൻ ഉൾപ്പെടെ ഉള്ള ബോർഡ്‌ അംഗങ്ങൾക്കും, ഇന്ത്യൻ എംബസി അംബാസഡർക്കും, വിദേശ കാര്യ മന്ത്രിക്കും അയക്കുകയും, പരാതിയുടെ കോപ്പി  മാനേജ്മെന്റ് പ്രധിനിധികൾക്ക് നേരിട്ട് നൽക്കുകയും ചെയ്തു. മാനേജ്മെന്റുമായുള്ള  ചർച്ചയിൽ 15 ഓളം രക്ഷിതാക്കൾ  പങ്കെടുത്തു. രക്ഷിതാക്കളായ ജിതിൻ, ശ്യാംകുമാർ പ്രസാദ്, ദീപു, നിഷാദ്,ജോബി,ബൈജു,ജോമേഷ് ജസ്റ്റിൻ, സമീർ, ഷാജഹാൻ, സജീവ്,ജിജോ, നോബിൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *