*സിനാവ് ഏരിയ SKSSF സ്ഥാപകദിനം ആചരിച്ചു.*

സിനാവ് :  എസ്.കെ.എസ്.എസ്.എഫിൻ്റെ സ്ഥാപക ദിന ത്തോടനുബന്ധിച്ച് സിനാവ് ഏരിയ എസ്.കെ.എസ്.എസ്.എഫ് മദ്റസ ഹാളിൽ  സ്ഥാപകദിനാചരണവും പ്രാർഥനാ സദസും  സംഘടിപ്പിച്ചു. അധ്യക്ഷൻ മുസ്തഫ നിസാമി പ്രാർഥന നടത്തി. വർക്കിങ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് തിരൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ. സി ഓർഗനൈസർ കെ എൻ എസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇംറാൻ സ്വാഗതവും സിദ്ധീഖ് ഹംസ നന്ദിയും പറഞ്ഞു.

*ആദം ഏരിയ SKSSF സ്ഥാപകദിനം ആചരിച്ചു.*

ആദം :  എസ്.കെ.എസ്.എസ്.എഫിൻ്റെ സ്ഥാപക ദിന ത്തോടനുബന്ധിച്ച് ആദം ഏരിയ എസ്.കെ.എസ്.എസ്.എഫ് മിഫ്താഹുൽ ഉലൂം മദ്റസ ഹാളിൽ വെച്ച് നടത്തിയ മജ്ലിസുന്നൂറും സ്ഥാപകദിനാചരണവും പ്രാർഥനാ സദസും ഏരിയ സെക്രട്ടറി അബ്ദുസ്സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് ഇബ്രാഹീം കുട്ടി ഫൈസി അധ്യക്ഷനായി.   എസ്.ഐ. സി ഓർഗനൈസർ കെ എൻ എസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് ഹാജി സ്വാഗതവും അജീർ സാഹിബ് നന്ദിയും പറഞ്ഞു.

*സൂർ ഏരിയ SKSSF സ്ഥാപകദിനം ആചരിച്ചു.*

സൂർ :  എസ്.കെ.എസ്.എസ്.എഫിൻ്റെ സ്ഥാപക ദിന ത്തോടനുബന്ധിച്ച് സൂർ ഏരിയ എസ്.കെ.എസ്.എസ്.എഫ്  സ്ഥാപകദിനാചരണവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. ഹാഫിള് ഷംസുദ്ധീൻ അധ്യക്ഷനായി. ബഷീർ ഫൈസി പ്രാർഥന നടത്തി. മൊയ്തീൻ മുസ്ല്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. നഫീസുദ്ധീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് സിദ്ധീഖ്,
ഫൈസൽ ഫൈസി,
ആബിദ് മുസ്‌ലിയാർ,
നാസർ ദാരിമി,
ഷുഹൈബ് ഫൈസി,
സൈനുദ്ധീൻ,
ഷറഫു എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷിഹാബ് വാളക്കുളം സ്വാഗതവും ശുക്കൂർ സാഹിബ് നന്ദിയും പറഞ്ഞു.

*സമദ് ഷാൻ ഏരിയ SKSSF സ്ഥാപകദിനം ആചരിച്ചു.*  സമദ് ഷാൻ :  എസ്.കെ.എസ്.എസ്.എഫിൻ്റെ സ്ഥാപക ദിന ത്തോടനുബന്ധിച്ച് സമദ് ഷാൻ ഏരിയ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഓർമ്മകളിലൂടെ ഉയരങ്ങളിലേക്ക് എന്ന പരിപാടി  മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഇമ്പിച്ചി അലി മുസ്ല്യാർ   ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡണ്ട് സയ്യിദ് സയ്ദ് തങ്ങൾ അധ്യക്ഷനായി. ഷംസുദ്ധീൻ ബാഖവി ഇബ്ര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി പാപ്പിനിശ്ശേരി, മൻസൂർ അലി പച്ചായി, റഊഫ് ഇരിക്കൂർ,  നവാസ് പാനേരി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഫാസിൽ ഫൈസി, ശക്കീർ പച്ചായി എന്നിവർ നാട്ടിൽ നിന്നും പരിപാടിക്ക് പ്രാർഥനയോടെ ആശംസകൾ അറിയിച്ചു. ഷമീർ പച്ചായി സ്വാഗതവും നൗഫൽ ഇരിക്കൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *