മസ്കറ്റ്. കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഹ്ലൻ റമളാൻ എന്ന ശീർഷകത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു.
സാക്കിർ മാൾ ബാൾ റൂമിൽ വെച്ച് അൽഖുവൈർ ഏരിയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉത്ഘാടനം ചെയ്തു നൂറേ അജ്മീർ ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട് മുഖ്യ അതിഥിയായി പങ്കെടുത്തു
ലീഗും സമസ്തയും തമ്മിലുള്ള ബന്ധം പൂർവ്വസൂരികളായ നേതാക്കൾ ഉണ്ടാക്കിയതാണ് അതിനെ തകർക്കാൻ ആർക്കും സാധിക്കുകയില്ല എന്ന് മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം സമർത്തിച്ചു
ആറ്റപ്പൂ തങ്ങളുടെ ജീവിതം വിസ്മയം നിറഞ്ഞതാണെന്ന് അദ്ദേഹം അനുസ്മരിച്ചു
എസ് കെ എസ് എസ് എഫ് ഒമാൻ അധ്യക്ഷൻ ഷാക്കിർ ഫൈസിയുടെ പ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മസ്കറ്റ് സുന്നി സെന്റർ പ്രിൻസിപ്പാൾ മുഹമ്മദ് അലി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി,
അൽഖുവൈർ കെഎംസിസിക്ക് വേണ്ടി ഫ്ലോടെക് ഇന്റർനാഷണലിന് നൽകുന്ന സ്നേഹോപകാരം സി ഇ ഒ മുഹമ്മദലി ഒറ്റപ്പാലത്തിന് വലിയുദ്ധീൻ ഫൈസി വാഴക്കാട് നൽകി.
മുഹീൻ ഫൈസി ഖിറാഅത്ത് നിവഹിച്ചു
കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ ബി എസ് ഷാജഹാൻ പഴയങ്ങാടി, ഇബ്രാഹിം ഒറ്റപ്പാലം മസ്കറ്റ് കെഎംസിസിയുടെ വിവിധ ഏരിയ, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കൾ,അൽഖുവൈർ ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, നിരവധി പ്രവർത്തകരും കുടുംബങ്ങളും സംബന്ധിച്ചു.
ശറഫുദ്ധീൻ പുത്തനത്താണിയുടെ നേതൃത്വത്തിൽ വളന്റീർസ് ടീം പ്രവർത്തിച്ചു
അൽഖുവൈർ കെഎംസിസി ഏരിയ ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും രേഖപ്പെടുത്തി