മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റിയുടെ അഞ്ചാം വാർഷികവും ഹൈദറലി തങ്ങൾ, ഇ അഹമ്മദ് സാഹിബ് അനുസ്മരണവും, ഫാമിലി മീറ്റും ഫെബ്രുവരി 23 വെള്ളിയാഴ്ച്ച സിനാവിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു.
അഞ്ചു വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരം കേന്ദ്ര കമ്മറ്റി നേതാക്കളിൽ നിന്നും ഏരിയ കമ്മറ്റി ഏറ്റു വാങ്ങി
മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉത്ഘാടനം നിർവഹിച്ചു ഏരിയ സെക്രട്ടറി മൻസൂർ പച്ചായി സ്വാഗതം പറഞ്ഞു ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശേരി അധ്യക്ഷത വഹിച്ചു
മസ്കറ്റ് കെഎംസിസി യുടെ സീനിയർ നേതാവ് MT അബൂബക്കർ സാഹിബ്, കേന്ദ്ര കമ്മറ്റി ട്രഷറർ ptk ഷമീർ, അഷ്റഫ് കിണവക്കൽ, ഇബ്രാഹിം ഒറ്റപ്പാലം, ഹുസൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ, ലുക്മാൻ തർമത്ത്, എന്നിവരും പങ്കെടുത്തു.
സൂർ കെഎംസിസി ജനറൽ സെക്രട്ടറി സൈദ് നെല്ലായ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ പരിപാടിയിൽ സിനാവ് സമദ് കെഎംസിസി യുടെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു
ഫാമിലി മീറ്റിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധയിനം പരിപാടികൾ നടത്തി
ഏരിയ ട്രഷറർ റിവാസ് പൊന്നാനി നന്ദി പറഞ്ഞു